ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺ ഡിഓർ അവാർഡ് തീരുമാനിക്കുന്നതും നൽകുന്നതും. ഏറ്റവും ബെസ്റ്റ് താരത്തിനാണ് ബാലൺ ഡിഓർ ഇവർ നൽകുക. കൂടാതെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് യാഷിൻ ട്രോഫിയും ഏറ്റവും മികച്ച യുവതാരത്തിന് കോപ ട്രോഫിയും നൽകുന്നുണ്ട്. ഇതിന് പുറമേ സോക്രട്ടീസ് അവാർഡും ഇവരിപ്പോൾ നൽകി പോരുന്നുണ്ട്.
അതായത് ഫുട്ബോൾ താരങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് സോക്രട്ടീസ് അവാർഡ് നൽകുന്നത്.ബ്രസീലിയൻ ലെജൻഡ് സോക്രട്ടീസിന്റെ പേരിലാണ് ഈ അവാർഡ്. കഴിഞ്ഞ തവണ സാഡിയോ മാനെയാണ് ഈ അവാർഡ് നേടിയത്.കന്നി അവാർഡ് ആയിരുന്നു.
കഴിഞ്ഞ സീസണിലെ സോക്രട്ടീസ് അവാർസ് നോമിനി ലിസ്റ്റ് ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.5 പേരാണ് ഇടം നേടിയിട്ടുള്ളത്. അവരുടെ ഫൗണ്ടേഷനുകൾ മുഖാന്തരം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കാരണമായി കൊണ്ടാണ് ഈ അഞ്ചുപേർ ഇടം നേടിയിട്ടുള്ളത്.റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ,അന്റോണിയോ റൂഡിഗർ എന്നിവർ സ്ഥാനം നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരമായ റാഷ്ഫോർഡും ഇതിലുണ്ട്.
Here are all our #SocratesAward with @peaceandsport nominees! 👊✨
— Ballon d'Or #ballondor (@francefootball) July 7, 2023
Alex Morgan
Asisat Oshoala
Marcus Rashford
Antonio Rüdiger
Vinícius Júnior#ballondor #PrixSocrates pic.twitter.com/GyTzgLwl0W
വനിതാ ഫുട്ബോളിലെ അമേരിക്കൻ ലെജൻഡ് ആയ അലക്സ് മോർഗൻ, ബാഴ്സയുടെ വനിതാ താരമായ അസിസാത് ഒഷോഅല എന്നിവരും ഈ ലിസ്റ്റിൽ ഇടം കണ്ടെത്തി. വരുന്ന സെപ്റ്റംബർ മാസത്തിലാണ് ഈ അവാർഡുകൾ എല്ലാം ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക.