ബ്രസീൽ മെസ്സിക്ക് വോട്ട് ചെയ്തോ? ഇന്ത്യയുടെ വോട്ടാർക്ക്? അർജന്റീനയും പോർച്ചുഗലും വോട്ട് രേഖപ്പെടുത്തിയതാർക്ക്?

ഏർലിംഗ് ഹാലന്റിനെ തോൽപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ബാലൺ ഡി’ഓർ അവാർഡ് നേടിയിട്ട് ദിവസങ്ങൾ പിന്നിട്ടുവെങ്കിലും അതിന്റെ വോട്ട് നില ഇന്നലെയാണ് പുറത്തേക്ക് വന്നത്. നല്ല ഒരു മാർജിനിൽ തന്നെ ഹാലന്റിനെ തോൽപ്പിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 462 പോയിന്റുകൾ ലയണൽ മെസ്സി സ്വന്തമാക്കിയപ്പോൾ 357 പോയിന്റുകളാണ് ഹാലന്റ് നേടിയത്. അതായത് 105 പോയിന്റ്കളുടെ വ്യക്തമായ ലീഡ് മെസ്സിക്ക് ഉണ്ടായിരുന്നു.

ജേണലിസ്റ്റുകളുടെ വോട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.ഓരോ രാജ്യത്തുനിന്നും ഓരോ പ്രധാനപ്പെട്ട മാധ്യമത്തിന്റെ ചീഫ് എഡിറ്ററാണ് വോട്ട് ചെയ്യുക.ആ രാജ്യങ്ങൾ ആർക്കൊക്കെയാണ് വോട്ട് ചെയ്തത് എന്നത് എല്ലാവർക്കും അറിയേണ്ട കാര്യമാണ്.ആദ്യം അർജന്റീനയുടെ വോട്ടിലേക്ക് പോകാം. അർജന്റീന തങ്ങളുടെ ആദ്യത്തെ വോട്ട് മെസ്സിക്ക് തന്നെയാണ് നൽകിയിട്ടുള്ളത്.

രണ്ടാമത്തെ വോട്ട് ഹൂലിയൻ ആൽവരസിനാണ് ലഭിച്ചിട്ടുള്ളത്. മൂന്നാമത് എംബപ്പേ, നാലാമത് എമിലിയാനോ മാർട്ടിനസ്, അഞ്ചാമത് ലൗറ്ററോ മാർട്ടിനസ് എന്നിങ്ങനെയാണ് അർജന്റീന വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.ESPN അർജന്റീനയുടെ എൻറിക്കെയാണ് അവർക്ക് വേണ്ടി വോട്ട് ചെയ്തിട്ടുള്ളത്. ഈ പട്ടികയിൽ അർജന്റീനകാരനല്ലാത്ത ഏക താരം എംബപ്പേയാണ്.

ബ്രസീലിനു വേണ്ടി എസ്ബിട്ടിയുടെ മഷാഡോയായിരുന്നു വോട്ട് നൽകിയിരുന്നത്. ആദ്യത്തെ വോട്ട് അവർ മെസ്സിക്കാണ് നൽകിയിട്ടുള്ളത്. രണ്ടാമത് ഹാലന്റ്, മൂന്നാമത് എംബപ്പേ, നാലാമത് മോഡ്രിച്ച്, അഞ്ചാമത് റോഡ്രി എന്നിവർ വരുന്നു. തങ്ങളുടെ താരമായ വിനീഷ്യസിനെ ബ്രസീൽ പരിഗണിക്കാതെ പോവുകയായിരുന്നു.പോർച്ചുഗല്ലിന്റെ വോട്ട് കൂടി നോക്കാം.SICക്ക് വേണ്ടി ജോക്കിമാണ് വോട്ട് ചെയ്തിരുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവക്ക് അവർ ആദ്യ വോട്ട് നൽകുകയായിരുന്നു.വിനീഷ്യസ് രണ്ടാമതും മെസ്സി മൂന്നാമതും ഹാലന്റ് നാലാമതും എംബപ്പേ അഞ്ചാം സ്ഥാനത്തും വന്നു.ഇനി ഇന്ത്യ ആർക്കാണ് വോട്ട് ചെയ്തത് എന്നതുകൂടി ആരാധകർക്ക് അറിയേണ്ട കാര്യമാണ്.

ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ദിമൻ സർക്കാരാണ് വോട്ട് ചെയ്തത്.ഇന്ത്യയിലെ പ്രമുഖ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന്റെ ജേണലിസ്റ്റാണ് അദ്ദേഹം. ഇന്ത്യയുടെ ആദ്യ വോട്ട് മെസ്സിക്ക് തന്നെയാണ് ലഭിച്ചിട്ടുള്ളത്. രണ്ടാമത് ഹാലന്റും മൂന്നാമത് എംബപ്പേയും നാലാമത് ഒസിംഹനും അഞ്ചാമത് ഗ്വാർഡിയോളും വരുന്നു.ഇങ്ങനെയാണ് ഇന്ത്യയുടെ വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

Ballon d'orLionel Messi
Comments (0)
Add Comment