കടുത്ത പോരാട്ടം നടന്നിട്ടില്ല,മെസ്സി ഹാലന്റിനെ തോൽപ്പിച്ചത് വൻ മാർജിനിൽ,പോയിന്റ് നില പുറത്തേക്ക് വന്നു.

ദിവസങ്ങൾക്കു മുന്നേയായിരുന്നു ലയണൽ മെസ്സി കരിയറിലെ തന്റെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡ് ഷെൽഫിലേക്ക് എത്തിച്ചത്.ഏർലിംഗ് ഹാലന്റിനെ രണ്ടാം സ്ഥാനത്തേക്കും കിലിയൻ എംബപ്പേയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി കൊണ്ടാണ് മെസ്സി ഒരിക്കൽ കൂടി ലോക ഫുട്ബോളിന്റെ രാജാവായത്. എന്നാൽ മെസ്സിയെക്കാൾ ഈ പുരസ്കാരത്തിന് അർഹത ഹാലന്റിനായിരുന്നുവെന്ന് ഒരു വിഭാഗം ആരാധകർ ഇപ്പോഴും അവകാശപ്പെടുന്നുണ്ട്.

നേട്ടങ്ങളുടെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും മെസ്സിക്ക് കടുത്ത വെല്ലുവിളിയാവാൻ ഏർലിംഗ് ഹാലന്റിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വോട്ടിങ്ങിന്റെ കാര്യത്തിലും കടുത്ത പോരാട്ടം നടന്നിട്ടുണ്ടാവും എന്നായിരുന്നു പ്രതീക്ഷകൾ. പക്ഷേ ഇപ്പോൾ പോയിന്റ് നില ഔദ്യോഗികമായി കൊണ്ടു തന്നെ പുറത്തേക്ക് വന്നിട്ടുണ്ട്. ലയണൽ മെസ്സി ഹാലന്റിനെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് അവാർഡ് സ്വന്തമാക്കിയിട്ടുള്ളത്.പ്രതീക്ഷിച്ച പോലെയുള്ള കടുത്ത പോരാട്ടം നടന്നിട്ടില്ല.മെസ്സിയുടെ ആധിപത്യം തന്നെയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.

ഒന്നാം സ്ഥാനത്തുള്ള മെസ്സി 462 പോയിന്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹാലണ്ട് 357 പോയിന്റുകൾ കരസ്ഥമാക്കി.അതായത് 105 പോയിന്റുകളുടെ ലീഡിലാണ് ലയണൽ മെസ്സി ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരത്തേക്കാൾ വ്യക്തമായ ഒരു ലീഡ് ഇവിടെ അവകാശപ്പെടാൻ ലയണൽ മെസ്സിക്ക് കഴിയുന്നുണ്ട്. അർഹതപ്പെട്ട ഒരു പുരസ്കാരം തന്നെയാണ് അപ്പോൾ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.

മൂന്നാം സ്ഥാനത്തുള്ള എംബപ്പേ 270 പോയിന്റുകളാണ് നേടിയിട്ടുള്ളത്. നാലാം സ്ഥാനത്തുള്ള ഡി ബ്രൂയിന 100 പോയിന്റുകളും അഞ്ചാം സ്ഥാനത്തുള്ള റോഡ്രി 57 പോയിന്റുകളും സ്വന്തമാക്കി.വിനീഷ്യസ് ( 49) ആൽവരസ് (28) ഒസിംഹൻ (24) ബെർണാഡോ സിൽവ (20) മോഡ്രിച്ച് (19) എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനങ്ങളിലെ പോയിന്റുകൾ വന്നിട്ടുള്ളത്.

ചുരുക്കത്തിൽ ഒരു വലിയ മുന്നേറ്റം തന്നെയാണ് ലയണൽ മെസ്സി നടത്തിയിട്ടുള്ളത്. എല്ലാ താരങ്ങളെക്കാളും വ്യക്തമായ ആധിപത്യം പുലർത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. പല പ്രധാനപ്പെട്ട രാജ്യങ്ങളും മെസ്സിക്ക് തന്നെയാണ് തങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Ballon d'orErling HaalandLionel Messi
Comments (0)
Add Comment