ഇനിയേസ്റ്റയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബിന്റെ ശ്രമം!

ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ രഹസ്യങ്ങൾ ഇപ്പോൾ മാർക്കസ് മെർഗുലാവോ പുറത്ത് വിടുന്നുണ്ട്.ട്രാൻസ്ഫർ ജാലകം അടച്ചതോടുകൂടിയാണ് ഈ വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തുന്നത്.ബലോടെല്ലിയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് അദ്ദേഹം പുറത്തുവിട്ടിരുന്നു.ഇറ്റാലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് അത് നിരസിക്കുകയായിരുന്നു.

താരത്തിന്റെ സ്വഭാവമാണ് പ്രധാന കാരണം. കൂടാതെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രകടനം അത്ര ആശാവഹമല്ല.അതുകൊണ്ട് കൂടിയാണ് ഈ ഇറ്റാലിയൻ സൂപ്പർതാരത്തെ ബ്ലാസ്റ്റേഴ്സ് നിരസിച്ചത്.ഇത് അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രധാനപ്പെട്ട വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിട്ടുണ്ട്. എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് ഇതിഹാസമായ ആൻഡ്രസ് ഇനിയേസ്റ്റയെ കൊണ്ടുവരാൻ ഒരു ഐഎസ്എൽ ക്ലബ്ബ് ശ്രമം നടത്തി എന്നാണ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു ഇന്ത്യൻ ഏജന്റ് വഴിയാണ് നീക്കങ്ങൾ നടന്നിട്ടുള്ളത്. ബംഗളൂരു എഫ്സിയാണ് താരത്തിനു വേണ്ടി ശ്രമിച്ചത്.ബംഗളൂരു അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. പക്ഷേ ഇനിയേസ്റ്റക്ക് മിഡിൽ ഈസ്റ്റിൽ തന്നെ തുടരാൻ ആയിരുന്നു താല്പര്യം. അതുകൊണ്ടുതന്നെ ആ ശ്രമം ഫലം കാണാതെ പോയി എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.ഇനിയേസ്റ്റയെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നെങ്കിൽ അത് മറ്റൊരു നാഴികക്കല്ലായേനെ.

എഫ്സി ബാഴ്സലോണക്ക് വേണ്ടിയും സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും ഒരുപാട് കാലം കളിച്ചിട്ടുള്ള ലെജൻഡ് ആണ് ഇനിയേസ്റ്റ.2018ൽ ബാഴ്സലോണ വിട്ടുകൊണ്ട് അദ്ദേഹം ഏഷ്യയിലേക്ക് വരികയായിരുന്നു. 2023 വരെ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബെയിലാണ് അദ്ദേഹം കളിച്ചിരുന്നത്. അതിനുശേഷം യുഎഇയിലെ എമിറേറ്റ്സ് ക്ലബ്ബിലേക്ക് അദ്ദേഹം പോവുകയായിരുന്നു. അവിടെയാണ് ഇപ്പോൾ താരം കളിച്ചുകൊണ്ടിരിക്കുന്നത്. ബംഗളൂരു എഫ്സി അന്വേഷണം നടത്തിയപ്പോൾ ആ ക്ലബ്ബിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.

വലിയ താരങ്ങളെ കൊണ്ടുവരണമെങ്കിൽ അത്രയും വലിയ രൂപത്തിലുള്ള സാലറിയും അവർക്ക് നൽകേണ്ടതുണ്ട്.അതാണ് ഓരോ ഇന്ത്യൻ ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട തടസ്സമായി കൊണ്ട് നിലകൊള്ളുന്നത്. പക്ഷേ വലിയ താരങ്ങൾ വരുമ്പോൾ ലീഗിന്റെ ആകർഷണം കൂടുകയും ചെയ്യും. ഭാവിയിൽ കൂടുതൽ മികച്ച താരങ്ങൾ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Andres IniestaBengaluru FcISL 11
Comments (0)
Add Comment