2017ലായിരുന്നു നെയ്മർ തന്റെ ബാഴ്സ കരിയറിന് അവസാനമിട്ടത്.പിഎസ്ജിയിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് പലതവണ മനംമാറ്റം സംഭവിച്ചു.അതായത് ഓരോ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ബാഴ്സയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നെയ്മർ നടത്തിയിരുന്നുവെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു.
നെയ്മറെ ഒഴിവാക്കാൻ ഇടക്കാലയളവിൽ പിഎസ്ജിയും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഡെമ്പലെയെ ബാഴ്സലോണയിൽ നിന്നും പിഎസ്ജിക്ക് ലഭിച്ചത്.അദ്ദേഹത്തിന്റെ 50 മില്യൺ യൂറോയുടെ പ്രത്യേക ക്ലോസ് ആക്ടിവേറ്റ് ചെയ്യുകയും അങ്ങനെ സ്വന്തമാക്കുകയുമാണ് പിഎസ്ജി ചെയ്യുന്നത്. ഈ അവസരത്തിൽ പാരീസിയൻ ക്ലബ്ബ് ബാഴ്സക്ക് മറ്റൊരു ഓഫർ നൽകിയിരുന്നു. നെയ്മറെ വീണ്ടും തിരികെ എത്തിക്കാനുള്ള ഒരു അവസരമായിരുന്നു പിഎസ്ജി ഓഫർ ചെയ്തിരുന്നത്.
ഒരു വർഷത്തെ ലോണിൽ നെയ്മറെ നൽകാം എന്നായിരുന്നു പിഎസ്ജി ബാഴ്സലോണയോട് പറഞ്ഞിരുന്നത്. പക്ഷേ ഈ ബാഴ്സലോണ നിരസിച്ചു.ലോണിലാണെങ്കിലും നെയ്മറെ വേണ്ട എന്ന് തന്നെ ബാഴ്സയും അവരുടെ കോച്ചും തീരുമാനം കൈക്കൊള്ളുകയായിരുന്നു.നെയ്മറുടെ സാലറി ക്ലബ്ബിനകത്ത് പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ നെയ്മറുടെ ജീവിതരീതിയും അദ്ദേഹത്തിന്റെ പരിക്കുകളും തടസ്സമാവാൻ സാധ്യതയുണ്ട്. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് പരിശീലകനായ സാവി നെയ്മറെ വേണ്ടെന്നു പറഞ്ഞിട്ടുള്ളത്.
നെയ്മർ പാരീസിൽ തന്നെയാണ് തുടരുക. പരിക്കിൽ നിന്നും തിരിച്ചെത്തിയ നെയ്മർ കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി കൊണ്ട് തിരിച്ചുവരവ് അറിയിച്ചിരുന്നു.ഈ സീസണിൽ എങ്കിലും പൂർണ മികവിൽ നെയ്മറെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷകൾ.