80ആം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിറകിൽ, പിന്നീട് തിരിച്ചുവരവ്, ബാഴ്സക്ക് അവിശ്വസനീയ വിജയം.

ഇതിന് മുൻപ് കളിച്ച രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു എഫ്സി ബാഴ്സലോണ നടത്തിയിരുന്നത്. രണ്ട് മത്സരങ്ങളിലും 5 ഗോളുകൾ വീതം നേടി കൊണ്ട് അവർ വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ സെൽറ്റ വിഗോക്കെതിരെ ഇറങ്ങുമ്പോൾ അത്തരത്തിലുള്ള ഒരു വിജയമായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

പക്ഷേ കാര്യങ്ങൾ അങ്ങനെയല്ലായിരുന്നു.സെൽറ്റ വിഗോ ബാഴ്സലോണയെ വിറപ്പിച്ചു കളഞ്ഞു. മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ ലാർസനിലൂടെ അവർ ലീഡ് എടുക്കുകയായിരുന്നു. പിന്നീട് 76ആം മിനുട്ടിൽ ഡൂവികസ് അവരുടെ ലീഡ് വർദ്ധിപ്പിച്ചു.ഇതോടുകൂടി ബാഴ്സലോണ തോൽവി മുന്നിൽ കണ്ടു.

മത്സരത്തിന്റെ 81ആം മിനുട്ട് വരെ എഫ്സി ബാഴ്സലോണ രണ്ടു ഗോളുകൾക്ക് പുറകിൽ നിന്നപ്പോൾ എല്ലാവരും തോൽവി ഉറപ്പിച്ചതാണ്.പക്ഷേ പിന്നീട് അവിശ്വസനീയമായ ഒരു തിരിച്ചു വരവാണ് ബാഴ്സലോണ നടത്തിയത്. നാല് മിനുറ്റിനിടെ ലെവന്റോസ്ക്കി രണ്ട് ഗോളുകൾ നേടുകയായിരുന്നു.81ആം മിനുറ്റിൽ ഫെലിക്സിന്റെ അസിസ്റ്റിൽ നിന്നും 85ആം മിനുട്ടിൽ കാൻസെലോയുടെ അസിസ്റ്റിൽ നിന്നുമായിരുന്നു ലെവ ഗോൾ നേടിയിരുന്നത്. ഇതോടെ മത്സരം സമനിലയിലായി.

പക്ഷേ അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല.പിന്നീട് കാൻസെലോയുടെ ഊഴമായിരുന്നു.ഗാവിയുടെ അസിസ്റ്റിൽ നിന്ന് കാൻസെലോയുടെ ഗോൾ പിറന്നു.ഇതോടെ അവിശ്വസനീയമായ ഒരു തിരിച്ചുവരവ് തന്നെയാണ് ബാഴ്സലോണ സാധ്യമാക്കിയത്. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച ബാഴ്സ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കി കൊണ്ടാണ്. നിലവിൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സലോണയാണ്.

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഗോളിനാണ് ബേൺലിയെ പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ കിടിലൻ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്. നിലവിൽ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Fc BarcelonaManchester United
Comments (0)
Add Comment