2016 /17 സീസണിലായിരുന്നു ഹെയ്തി ഇന്റർനാഷണലായ കെർവെൻസ് ബെൽഫോർട്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. ഒരു സീസൺ മാത്രമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഉണ്ടായിരുന്നത്.പിന്നീട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. പിന്നീട് താരം ഐഎസ്എല്ലിലേക്ക് മടങ്ങി വന്നിരുന്നുവെങ്കിലും ജംഷെഡ്പൂരിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹം സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്സിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
ഒരു സീസൺ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഉണ്ടായതെങ്കിലും ആരാധകരുമായി ഒരു പ്രത്യേക ബന്ധം തന്നെ ഈ താരത്തിന് ഉണ്ട്. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന് അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.എപ്പോഴും ക്ലബ്ബിന് ഫോളോ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.കേരളത്തിലെ ഫുട്ബോൾ ആരാധകരെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു.സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി കൊണ്ട് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ദിവസങ്ങൾക്കു മുൻപ് ബെൽഫോർട്ട് കളിച്ചിരുന്നു.തുടർന്ന് അവിടുത്തെ കുറച്ച് പുല്ല് അദ്ദേഹം എടുക്കുകയും ചെയ്തിരുന്നു.
തന്റെ വീട്ടിൽ സൂക്ഷിച്ചുവെക്കാൻ വേണ്ടിയാണ് അദ്ദേഹം പുല്ല് കളക്ട് ചെയ്തിരുന്നത്.ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. അത്രയേറെ ബ്ലാസ്റ്റേഴ്സിനെയും മൈതാനത്തെയും ആ ഓർമ്മകളെയും അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ട്.എന്തുകൊണ്ട് കൊച്ചിയിലെ പുല്ല് എടുത്തു എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ബെൽഫോർട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ എന്നോട് തന്നെ പറഞ്ഞു,ഇനി എനിക്ക് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ ഇവിടുത്തെ കുറച്ച് പുല്ല് കൊണ്ടുപോകും. ഞാൻ അത് എന്റെ വീട്ടിൽ സൂക്ഷിച്ചു വെക്കും. എന്റെ കുടുംബത്തിനും മകനും ആ പുല്ലിനെ കുറിച്ച് വിശദീകരിച്ചു നൽകും “ഇതാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
അതായത് കേരള ബ്ലാസ്റ്റേഴ്സും കൊച്ചിയും തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ് എന്നത് ഫാമിലിയോട് പറയും എന്നാണ് ബെൽഫോർട്ട് പറഞ്ഞിട്ടുള്ളത്.സൂപ്പർ ലീഗ് കേരളയിൽ മികച്ച പ്രകടനം നടത്താൻ ബെൽഫോർട്ടിന് കഴിയുന്നുണ്ട്.കേരളത്തിൽ ഒരു വലിയ ആരാധക പിന്തുണ തന്നെ താരത്തിന് ലഭിക്കുന്നുണ്ട്.