ക്രിസ്റ്റ്യാനോയുടെയും അൽ നസ്റിന്റെ മോശം സമയം തുടരുന്നു,പോർച്ചുഗല്ലിൽ വലിയ തോൽവി.
പ്രീ സീസണിലെ കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെൽറ്റാ വിഗോയോട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വമ്പൻ തോൽവിയായിരുന്നു ഏറ്റുവാങ്ങിയിരുന്നത്.5-0 എന്ന സ്കോറിനായിരുന്നു അവർ പരാജയപ്പെട്ടിരുന്നത്.റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനുശേഷമായിരുന്നു 5 ഗോളുകളും വഴങ്ങിയിരുന്നത്.
World Cup champion Ángel Di María vs. Cristiano Ronaldo. 🔥pic.twitter.com/YTVvD2n0ED
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) July 20, 2023
ഇപ്പോൾ മറ്റൊരു തോൽവി കൂടി അൽ നസ്റിനും റൊണാൾഡോ ഏറ്റുവാങ്ങേണ്ടിവന്നു.4-1 എന്ന സ്കോറിന് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് അൽ നസ്റിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 80ലധികം മിനുട്ടുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു.
🎥 | Former PSG star & World Champion Angel Di Maria owning Cristiano Ronaldo in pre-season game between Benfica & Al Nassr
— PSG Chief (@psg_chief) July 20, 2023
😂 pic.twitter.com/DNDZw7URab
ഡി മരിയ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടുകയായിരുന്നു.23ആം മിനുട്ടിലാണ് ഗോൾ വന്നത്. പിന്നീട് 31ആം മിനിട്ടിലും 36ആം മിനിറ്റിലും ഗോൺസാലോ റാമോസ് ഗോളുകൾ നേടി.42ആം മിനിറ്റിൽ സുൽത്താൻ ഒരു ഗോൾ മടക്കി.
DI MARIA WHAT A GOAL AGAINST AL-NASSR! 🇦🇷🇦🇷🇦🇷 pic.twitter.com/3xQjUjKLlT
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 20, 2023
69ആം മിനുട്ടിൽ ആൻഡ്രിയാസാണ് ബെൻഫിക്കയുടെ അവസാന ഗോൾ നേടിയത്. ഇതോടെ മറ്റൊരു വലിയ തോൽവി കൂടി സൗദി ക്ലബ്ബിന് നേരിടേണ്ടി വരികയായിരുന്നു. ഇനി പിഎസ്ജിയെയാണ് റൊണാൾഡോയുടെ ക്ലബ്ബ് നേരിടുക.