ബ്ലാസ്റ്റേഴ്സ് ആരാധകർ ഗോളടിച്ചില്ലല്ലോ എന്ന് പറഞ്ഞ കോച്ചിന്റെ വാദം തെറ്റ്,സന്ധുവിന്റെ ആംഗ്യം പറയും എല്ലാം.

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷനിലെ ആദ്യമത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ആദ്യ ഗോൾ ബംഗളൂരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. പിന്നീട് ബംഗളൂരുവിന്റെ ഗോൾകീപ്പർ സന്ധുവിന്റെ പിഴവിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയിരുന്നത്. നായകൻ അഡ്രിയാൻ ലൂണയായിരുന്നു ഈ പിഴവ് മുതലെടുത്തിരുന്നത്.

ഈ മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം ബംഗളൂരു പരിശീലകനായ ഗ്രേയ്സൺ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒരല്പം താഴ്ത്തിക്കെട്ടിയായിരുന്നു സംസാരിച്ചിരുന്നത്. ആരാധകരുടെ പിന്തുണ തങ്ങളെ ബാധിച്ചില്ലെന്നും ആരാധകർ ഗോളടിക്കില്ലല്ലോ എന്നുമായിരുന്നു ബംഗളൂരു പറഞ്ഞിരുന്നത്. ഞങ്ങളുടെ മോശം കൊണ്ട് മാത്രമാണ് പരാജയപ്പെട്ടത് എന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്.

പക്ഷേ ആരാധകരുടെ സാന്നിധ്യം യഥാർത്ഥത്തിൽ ബംഗളൂരുവിന് തിരിച്ചടിയായിട്ടുണ്ട്. എന്തിനേറെ പറയുന്നു ബംഗളൂരു വഴങ്ങിയ രണ്ടാം ഗോൾ ആരാധകരുടെ സംഭാവനയാണ് എന്ന് പോലും പറയേണ്ടിവരും. എന്തെന്നാൽ ആ പിഴവ് വരുത്തി വെച്ചതിനുശേഷം ഗോൾകീപ്പർ സന്ധു നടത്തിയ ആംഗ്യമാണ് അത് തെളിയിക്കുന്നത്. ഒന്നും കേൾക്കുന്നില്ല എന്നായിരുന്നു സഹതാരത്തോട് ആ ഗോൾ വഴങ്ങിയതിനു ശേഷം സന്ധു ആംഗ്യത്തോടെ പറഞ്ഞിരുന്നത്. അതായത് ആശയവിനിമയത്തിൽ തടസ്സം വരുകയും അങ്ങനെ സന്ധുവിന് പിഴവ് വരികയുമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മയായ മഞ്ഞപ്പടയുടെ ചാന്റുകളും ശബ്ദ കോലാഹലങ്ങളുമാണ് ഗോൾകീപ്പർക്ക് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ മഞ്ഞപ്പട തങ്ങളുടെ ട്വിറ്ററിലൂടെ ബംഗളൂരു കോച്ചിന് മറുപടി നൽകിയിട്ടുണ്ട്. ആരാധകർ ഗോളടിച്ചില്ലല്ലോ എന്ന വാദം തെറ്റാണ്, മറിച്ച് രണ്ടാം ഗോൾ ആരാധകരുടെ കഠിനാധ്വാനത്തിന്റെ ഒരു ഫലം കൂടിയാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

Bengaluru FcKerala Blasters
Comments (0)
Add Comment