ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബംഗളൂരുവിനെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്.സോൾ ക്രെസ്പോ 19 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാളിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ അറുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി ബംഗളൂരുവിനെ ഒപ്പമെത്തിച്ചു.
എന്നാൽ 73ആം മിനുട്ടിൽ ക്ലെയ്ട്ടൻ സിൽവ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വിജയം പിടിച്ചെടുക്കുകയായിരുന്നു.ഇതോടെ ബംഗളൂരു ഔദ്യോഗികമായി കൊണ്ട് ഐഎസ്എല്ലിൽ നിന്നും പുറത്തായിട്ടുണ്ട്.അവർക്ക് പ്ലേ ഓഫിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല. നിലവിൽ മൂന്ന് ടീമുകളാണ് ആറാം സ്ഥാനത്തിന് വേണ്ടി പോരടിക്കുന്നത്. ഈസ്റ്റ് ബംഗാൾ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ചെന്നൈയിൻ എഫ്സി എന്നിവരാണ് ആ മൂന്ന് ടീമുകൾ.
കഴിഞ്ഞ മത്സരത്തിൽ ബംഗളൂരിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അന്ന് വലിയ പരിഹാസങ്ങളും ട്രോളുകളും ആണ് ബാസ്റ്റേഴ്സിന് ഏൽക്കേണ്ടി വന്നത്. ബംഗളൂരു ആരാധക കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് അന്ന് ബ്ലാസ്റ്റേഴ്സിനെ തെറി വിളിച്ചുകൊണ്ട് ഒരു ബാനർ പ്രദർശിപ്പിച്ചിരുന്നു. അത് വലിയ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ബംഗളൂരു പുറത്തായതിന് പിന്നാലെ തിരിച്ചടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും മഞ്ഞപ്പടയും.
അതേ ബാനർ ഉപയോഗിച്ചുകൊണ്ട് അവരെ ട്രോളുകയാണ് ഇപ്പോൾ മഞ്ഞപ്പട ചെയ്തിട്ടുള്ളത്. ഐഎസ്എല്ലിൽ നിന്നും കണ്ടം വഴി ഓടാനാണ് ബംഗളൂരുവിനോട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പറഞ്ഞിട്ടുള്ളത്. ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ തമ്മിലുള്ള പോര് കനക്കുകയാണ്. ഏതായാലും ബംഗളൂരു എഫ്സിയുടെ പുറത്താവൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.
മാത്രമല്ല ഗോൾകീപ്പർ സന്ധുവിനും ഇപ്പോൾ ട്രോളുകൾ ലഭിക്കുന്നുണ്ട്. നിങ്ങൾ ആഗ്രഹിക്കുമ്പോൾ അല്ല, ഞങ്ങൾ പറയുമ്പോഴാണ് ഇതെല്ലാം അവസാനിക്കുക എന്ന് അഹങ്കാരത്തോടുകൂടി പറഞ്ഞ വ്യക്തിയായിരുന്നു സന്ധു.ആ അഹങ്കാരത്തിനും ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ട്രോളുകളിലൂടെ മറുപടി നൽകുന്നുണ്ട്. ബംഗളൂരു എഫ്സി ദയനീയമായ പ്രകടനമാണ് ഈ സീസണിൽ നടത്തിയിട്ടുള്ളത്.