ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു ബംഗളൂരു എഫ്സിക്ക് നേരിടേണ്ടി വന്നിരുന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുംബൈ ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ബംഗളൂരുവിന് സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. വളരെ മോശം അവസ്ഥയിലൂടെയാണ് ഈ സീസണിൽ ഇപ്പോൾ ബംഗളൂരു ഒരു കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
എൽ ഖയാത്തി, ആകാശ് മിശ്ര എന്നിവർ ആദ്യപകുതിയിൽ മുംബൈ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടുകയായിരുന്നു.രണ്ടാം പകുതിയിലും രണ്ടു ഗോളുകൾ പിറന്നു.ഡയസ്,ചാങ്ങ്തെ എന്നിവർ കൂടി ഗോളുകൾ നേടിയതോടെ ബംഗളൂരുവിന്റെ പതനം പൂർത്തിയാവുകയായിരുന്നു.നിലവിൽ 9 മത്സരങ്ങൾ ബംഗളൂരു ഈ സീസണൽ കളിച്ചപ്പോൾ കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.
നാലുമത്സരങ്ങളിൽ തോൽക്കുകയും നാലു മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. ഇങ്ങനെ 7 പോയിന്റ് മാത്രമുള്ള അവർ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ക്ലബ്ബിന്റെ ഈ പരിതാപകരമായ അവസ്ഥയിൽ അവരുടെ ഉടമസ്ഥനായ പാർത്ത് ജിന്റാൽ പ്രതികരിച്ചിട്ടുണ്ട്. എന്റെ ബംഗളൂരു ഇങ്ങനെയല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.മത്സരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതല്ല ബംഗളൂരു എഫ്സി. മാറ്റങ്ങൾ വരുകയാണ്.ഞങ്ങൾ എവിടെയാണ് നിൽക്കേണ്ടത് അവിടേക്ക് തന്നെ ഞങ്ങൾ തിരിച്ചെത്തേണ്ടതുണ്ട്.ഇത് വലിയ നാണക്കേടാണ്.ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇത് എന്റെ കൈകളിൽ ഒതുങ്ങുന്നതല്ല.ഈ സ്‌ക്വാഡ് വെച്ച് ഈ കളി കളിക്കുന്നത് എന്റെ ബംഗളൂരു എഫ്സിയല്ല,അവരുടെ ഉടമസ്ഥൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയിരുന്നത്.അന്ന് അവർ നേടിയ വിവാദ എല്ലാവർക്കും ഓർമ്മയുണ്ടാകും. ബംഗളൂരുവിന്റെ ഇത്രയും വലിയ ഒരു പതനം കടുത്ത എതിരാളികളായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.