നാണക്കേടോട് നാണക്കേട്, ബംഗളൂരുവിന് ഇത് എന്തുപറ്റി? ശാപമാണോയെന്ന് സംശയിച്ച് ആരാധകർ.

ഈ ഐഎസ്എൽ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആ മത്സരത്തിൽ ബംഗളൂരു പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മത്സരത്തിൽ ബംഗളൂരു തോറ്റത്. അവർ വഴങ്ങിയ രണ്ട് ഗോളുകളും അവരുടെ തന്നെ വലിയ മണ്ടത്തരമായിരുന്നു.

രണ്ടാം മത്സരത്തിലും ബംഗളൂരുവിനെ നീർന്നു നിൽക്കാൻ കഴിഞ്ഞിട്ടില്ല.മോഹൻ ബഗാനോട് പരാജയപ്പെടുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു തോറ്റത്. മാത്രമല്ല രണ്ട് റെഡ് കാർഡുകൾ ഈ മത്സരത്തിൽ അവർ വഴങ്ങുകയും ചെയ്തിരുന്നു.

നാണക്കേടിന്റെ ഒരുപാട് കണക്കുകൾ ഈ രണ്ട് മത്സരങ്ങൾ കൊണ്ട് ബംഗളൂരു സ്വന്തമാക്കിയിട്ടുണ്ട്.ഈ സീസണിലെ ആദ്യ സെൽഫ് ഗോൾ വഴങ്ങുന്ന ടീം ബംഗളൂരുവാണ്, ഈ സീസണിലെ ആദ്യത്തെ യെല്ലോ കാർഡ് വഴങ്ങിയ ടീമും ബംഗളൂരു തന്നെയാണ്. ഈ സീസണിലെ ആദ്യത്തെ റെഡ് കാർഡ് വഴങ്ങുന്ന ടീമും ബംഗളൂരു തന്നെയാണ്.

ഒരു മത്സരത്തിൽ ഡബിൾ റെഡ് കാർഡ് വഴങ്ങുന്ന ആദ്യത്തെ ടീമായി മാറാനും ഈ ക്ലബ്ബിന് കഴിഞ്ഞു. ഈ സീസണിലെ ആദ്യത്തെ തോൽവിയും ആദ്യത്തെ രണ്ടു മത്സരങ്ങളിലെ തോൽവിയും ബംഗളൂരു തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ചുരുക്കത്തിൽ വളരെ കഠിനമായ ഒരു തുടക്കമാണ് ബംഗളുരുവിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളാണ് അവർ.

പക്ഷേ ഏത് നിമിഷവും ഉയർന്ന വരാൻ കഴിവുള്ള താര സമ്പന്നമായ ഒരു നിര തന്നെ അവർക്കുണ്ട്. എന്നാൽ ഈ കഠിനമായ തുടക്കം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശാപമാണോ എന്ന് പോലും പലരും സംശയിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ബംഗളൂരു പുറത്താക്കിയത് വളഞ്ഞ വഴിയിലൂടെയായിരുന്നു. ഇനി അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയാണ് അവരുടെ എതിരാളുകൾ.ആ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താൻ വേണ്ടിയായിരിക്കും അവർ ശ്രമിക്കുക.

Bengaluru Fcindian Super leagueKerala Blasters
Comments (0)
Add Comment