മെസ്സി മാത്രമല്ല, ബെൻസിമയും അരങ്ങേറ്റം കിടിലനാക്കിയിട്ടുണ്ട്, തകർപ്പൻ ഗോളും അസിസ്റ്റും നേടി.

ലയണൽ മെസ്സി അമേരിക്കയിലെ അരങ്ങേറ്റം കിടിലനാക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.രണ്ടാമത്തെ മത്സരത്തിലും മെസ്സി മിന്നുകയായിരുന്നു. ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി ആകെ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റും നേടി കൊണ്ട് അമേരിക്കയിലെ ആരംഭം മെസ്സി കിടിലനാക്കിയിട്ടുണ്ട്.

ഈ വിൻഡോയിൽ നടന്ന മറ്റൊരു പ്രധാനപ്പെട്ട ട്രാൻസ്ഫറായിരുന്നു റയൽ മാഡ്രിഡിന്റെ താരമായ കരീം ബെൻസിമ സൗദി അറേബ്യയിലേക്ക് പോയത്. അൽ ഇത്തിഹാദാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. മെസ്സിയെ പോലെ ബെൻസിമയും തന്റെ അരങ്ങേറ്റം കിടിലനാക്കിയിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റുമാണ് ബെൻസിമ നേടിയത്.

അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ അൽ ഇത്തിഹദും ടുണിസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.2-1 എന്ന സ്കോറിനാണ് അൽ ഇത്തിഹാദ് വിജയിച്ചത്. മത്സരത്തിന്റെ 35ആം മിനിറ്റിൽ ഹമദല്ലയാണ് ഇതിഹാദിന് വേണ്ടി ഗോൾ നേടിയത്.കരിം ബെൻസിമയുടെ ക്രോസ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു ഈ താരം.26ആം മിനുട്ടിൽ അവർ ഒരു ഗോൾ നേടിയതിനാൽ മത്സരം 1-1 ലായിരുന്നു അപ്പോൾ.

ബെൻസിമയുടെ ഗോൾ 55 മിനിട്ടിലാണ് വന്നത്. പെനാൽറ്റി ബോക്സിന്റെ എഡ്ജിൽ നിന്നും ഒരു കിടിലൻ ഷോട്ടിലൂടെ ബെൻസിമ ഗോൾ നേടുകയായിരുന്നു. അരങ്ങേറ്റത്തിൽ തന്നെ സുന്ദരമായ ഗോൾ നേടാൻ ബെൻസിമക്ക് കഴിയുകയും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കുകയും ചെയ്തു.ബെൻസിമയുടെ ഗോളിലാണ് ഇത്തിഹാദ് വിജയം നേടിയത്.

Al IttihadKarim Benzema
Comments (0)
Add Comment