വീണ്ടും സ്റ്റാറായി ബെൻസിമ,കിടിലൻ ഗോൾ നേടി ടീമിനെ വിജയിപ്പിച്ചു.
സൗദി അറേബ്യയിലെത്തിയ നിലവിലെ ബാലൺ ഡിഓർ പുരസ്കാര ജേതാവായ കരീം ബെൻസിമ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്.സൗദി അറേബ്യയിലെ പ്രശസ്ത ക്ലബ്ബ് അൽ ഇത്തിഹാദിന്റെ താരമാണ് ഇദ്ദേഹം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ആരാധകരുടെ മനം കവരാൻ ബെൻസിമക്ക് കഴിഞ്ഞിരുന്നു.
തന്റെ ആദ്യ മത്സരത്തിൽ തന്നെ കിടിലൻ ഗോളായിരുന്നു ബെൻസിമ നേടിയിരുന്നത്.രണ്ടാം മത്സരത്തിലും ഇപ്പോൾ അദ്ദേഹം തന്നെ ടീമിന്റെ രക്ഷകനായിട്ടുണ്ട്. ഒരു തകർപ്പൻ ഗോൾ നേടിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുകയാണ് ബെൻസിമ ഇപ്പോൾ ചെയ്തിട്ടുള്ളത്.
What a goal from Benzema. pic.twitter.com/JkQmtGprmm
— 𝙇𝘽𝙕 (@losblancoszone) July 30, 2023
അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിലെ രണ്ടാം മത്സരത്തിൽ ഇത്തിഹാദിന്റെ എതിരാളികൾ സിഎസ് സാക്സിയനായിരുന്നു.ഒരു ഗോളിനാണ് ഇത്തിഹാദ് വിജയിച്ചത്. മത്സരത്തിന്റെ 63ആം മിനുട്ടിൽ ബെൻസിമയാണ് ഈ ഗോൾ നേടിയത്. ബോക്സിലേക്ക് വന്ന ബോൾ ഫസ്റ്റ് ടച്ചിലൂടെ ഉയർത്തുകയും നിലം തൊടുന്നതിന് മുന്നേ അത് ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയുമായിരുന്നു ബെൻസിമ ചെയ്തിരുന്നത്.ആ ഗോളാണ് ഇപ്പോൾ അവർക്ക് വിജയം നൽകിയത്.
Karim Benzema scores again for Al Ittihad. 2 games, 2 goals & 1 assist, Ballon D’oro. KING 👑 pic.twitter.com/srM8IOhMCm
— Ashish اشيش (@RMadridEngineer) July 30, 2023
രണ്ട് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ഇത്തിഹാദ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.ഇനി അവരുടെ അടുത്ത എതിരാളികൾ ഷോർട്ടയാണ്. ബെൻസിമയിൽ തന്നെയാണ് ഈ ക്ലബ്ബിന്റെ ഭാവിപ്രതീക്ഷകൾ.