ഈ ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ പുതുമുഖങ്ങൾ, ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി സൂപ്പർ താരം!

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ഹോം മൈതാനത്ത് വെച്ചുകൊണ്ട് ക്ലബ്ബ് വിജയിച്ചിരുന്നു. എന്നാൽ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്.

കുറച്ച് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ജോഷുവ സോറ്റിരിയോ പരിക്ക് മൂലം പുറത്തായി കഴിഞ്ഞിട്ടുണ്ട്.ഇതുവരെ അദ്ദേഹത്തിന് ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല. മറ്റൊരു സ്ട്രൈക്കർ ക്വാമേ പെപ്രയാണ്. അദ്ദേഹവും ഇതുവരെ മികച്ച ഒരു പ്രകടനം ക്ലബ്ബിനു വേണ്ടി നടത്തിയിട്ടില്ല.

ജാപ്പനീസ് സൂപ്പർതാരമായ ഡൈസുക്കെ സാക്കയ് മോശമല്ലാത്ത രീതിയിൽ ഇപ്പോൾ കളിക്കുന്നുണ്ട്. പുതുതായി കൊണ്ടുവന്ന വിദേശ താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ഡിഫൻഡറായ മിലോസ് ഡ്രിൻസിച്ചാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.മാർക്കോ ലെസ്ക്കോവിചിന്റെ അഭാവം അദ്ദേഹം അറിയിക്കുന്നില്ല.എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നു.

അതുകൊണ്ടുതന്നെ അടുത്ത രണ്ട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും. ഇതിനോട് അഭിമാനിക്കാൻ വക നൽകുന്ന ഒരു കാര്യം സംഭവിച്ചിട്ടുണ്ട്.ദി ബ്രിഡ്ജ് ഫുട്ബോൾ ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും മികച്ച 5 വിദേശ പുതുമുഖങ്ങളെ തിരഞ്ഞെടുത്തിരുന്നു. അതിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം നേടിയിട്ടുള്ളത് മിലോസ് ഡ്രിൻസിച്ചാണ്. അർഹിച്ച ഒരു സ്ഥാനം തന്നെയാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്.കാരണം മികച്ച രീതിയിലാണ് ഇതുവരെ അദ്ദേഹം കളിച്ചിട്ടുള്ളത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അലി ബെമാമ്മർ, ചെന്നൈയിൻ എഫ്സിയുടെ ക്രിസ്ത്യൻ ബട്ടോച്ചിയോ, ജംഷഡ്പൂർ എഫ്സിയുടെ എൽസിഞ്ഞോ, പഞ്ചാബ് എഫ്സിയുടെ തലാൽ എന്നിവരൊക്കെയാണ് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ള മറ്റു വിദേശ താരങ്ങൾ. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റു വിദേശ താരങ്ങൾ കൂടി ഏറ്റവും മികച്ച രീതിയിലേക്ക് മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

indian Super leagueKerala BlastersMilos Drincic
Comments (0)
Add Comment