കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസിനെ സൈൻ ചെയ്തത്.പെരീര ഡയസ്,ആൽവരോ വാസ്ക്കസ് എന്നിവർ ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് ആയിരുന്നു അദ്ദേഹം എത്തിയിരുന്നത്. മികച്ച പ്രകടനമായിരുന്നു 2022/23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമി നടത്തിയിരുന്നത്.
ആകെ 21 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.21 മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തിരുന്നു.അതിൽ നിന്ന് ആകെ 13 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചു. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു അദ്ദേഹം നേടിയിരുന്നത്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിലെ സൈനിങ്ങുകളിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് ഈ ഗ്രീക്ക് സ്ട്രൈക്കർ തന്നെയാണ് എന്നത് ഉറപ്പിച്ച് പറയാൻ സാധിക്കും.
ഇപ്പോഴിതാ അർഹിച്ച ഒരു പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അതായത് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് ദിമിക്ക് ലഭിച്ചിട്ടുള്ളത്. ട്രാൻസ്ഫർ മാർക്കറ്റ് ആണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.അവർ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസാണ് ദിമിക്ക് ഈ പുരസ്കാരം കൈമാറിയിട്ടുള്ളത്.
തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ട്രാൻസ്ഫർ മാർക്കറ്റ് അറിയിച്ചിട്ടുള്ളത്. അർഹിച്ച പുരസ്കാരം തന്നെയാണ് അദ്ദേഹത്തിന് നൽകിയതെന്ന് ട്രാൻസ്ഫർ മാർക്കറ്റ് അറിയിച്ചിട്ടുണ്ട്.ദിമി ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.10 മത്സരങ്ങളിൽ എട്ടു മത്സരങ്ങളിൽ ആണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.അതിൽ നിന്ന് ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ ദിമി തന്നെയാണ്.
മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആവാനും ഈ സ്ട്രൈക്കർക്ക് കഴിഞ്ഞിട്ടുണ്ട്.അങ്ങനെ എല്ലാംകൊണ്ടും മികവിലാണ് താരം ഇപ്പോൾ ഉള്ളത്. ഇനി കലിംഗ സൂപ്പർ കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് മാറ്റുരക്കുക.ഷില്ലോങ്ങ് ലജോങ്ങാണ് ആദ്യ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.