നിലവിൽ ഏറ്റവും മികച്ച താരം ബെല്ലിങ്ങ്ഹാമാണോ? മെസ്സി ഉള്ളിടത്തോളം കാലം തനിക്ക് അങ്ങനെ പറയാൻ സാധിക്കില്ലെന്ന് ബെറ്റിസ് പ്ലയെർ
ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് രണ്ട് പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടി വന്നിരുന്നു. റയൽ ബെറ്റിസാണ് അതിന് കാരണം.റയൽ ബെറ്റിസിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയായിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.
മത്സരത്തിൽ റയലിന്റെ ഗോൾ നേടിയത് ജൂഡ് ബെല്ലിങ്ങ്ഹാമാണ്. ഈ സീസണിൽ പുതുതായി ക്ലബ്ബിലേക്ക് എത്തിയ അദ്ദേഹം മാസ്മരിക പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ആകെ 18 മത്സരങ്ങളാണ് ക്ലബ്ബിനുവേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 16 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. 10 മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു.
ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമപ്രവർത്തകർ റയൽ ബെറ്റിസ് താരമായ ഐറ്റോർ റൂയിബാലിനോട് ഒരു കാര്യം ചോദിച്ചിരുന്നു. അതായത് നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം ജൂഡ് ബെല്ലിങ്ങ്ഹാം ആണോ എന്നായിരുന്നു ചോദ്യം. ലയണൽ മെസ്സി ഉള്ളടത്തോളം കാലം അഥവാ ആക്ടീവ് ആയിരിക്കുന്നിടത്തോളം കാലം എനിക്ക് അതിനോട് യോജിക്കാനാവില്ല എന്നാണ് ഈ ബെറ്റിസ് താരം പറഞ്ഞിട്ടുള്ളത്.
അതായത് ലയണൽ മെസ്സി ഉണ്ടെങ്കിൽ അദ്ദേഹം മാത്രമാണ് ഏറ്റവും മികച്ച താരം എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.മെസ്സി നിലവിൽ ഹോളിഡേയിലാണ്.അദ്ദേഹത്തിന്റെ ഈ സീസൺ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്.അടുത്ത സീസണിന് വേണ്ടി മെസ്സി ജനുവരിയിലാണ് കളിക്കളത്തിലേക്ക് എത്തുക.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.
ഇന്റർ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം മെസ്സി നേടി കൊടുത്തിരുന്നു.മെസ്സിയുടെ സുഹൃത്തായ ലൂയിസ് സുവാരസ് ഇനി മെസ്സിക്കൊപ്പമാണ് ഉണ്ടാവുക.രണ്ട് പേരും അടുത്ത സീസണൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ സീസണിൽ ഗ്രിമിയോക്ക് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കാൻ സുവാരസിന് സാധിച്ചിരുന്നു.