കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി,പ്രതികരിച്ച് ഉടമസ്ഥൻ നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ബംഗളൂരു എഫ്സി ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ആധിപത്യം പുലർത്തിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. പക്ഷേ വിജയവും അതുവഴി മൂന്ന് പോയിന്റും സ്വന്തമാക്കിയത് ബംഗളൂരു എഫ്സിയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞില്ല, മാത്രമല്ല പിഴവുകളിലൂടെ ഗോളുകൾ വഴങ്ങുകയും ചെയ്തു. ഈ രണ്ടു കാര്യങ്ങളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ ഈ തോൽവിയിൽ ഉടമസ്ഥനായ നിഖിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.ഇത് വളരെയധികം വേദനിപ്പിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
‘ ഈ തോൽവി വളരെയധികം വേദനിപ്പിക്കുന്നു. നമ്മുടെ ടീം എല്ലാം നൽകിയിരുന്നു. ഇതിനേക്കാൾ മികച്ചത് നമ്മൾ അർഹിച്ചിരുന്നു.പക്ഷേ താരങ്ങളോട് എനിക്ക് പറയാനുള്ളത് തല ഉയർത്തി നടക്കുക എന്നതാണ്. നമ്മൾ കൂടുതൽ കരുത്തോടെ ഒന്നിച്ച് മുന്നോട്ടു നടക്കും ‘ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ എഴുതിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ഇതുവരെ ആറ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ രണ്ട് വിജയങ്ങൾ നേടി. രണ്ട് സമനിലകളും രണ്ട് തോൽവികളും വഴങ്ങേണ്ടി വന്നു.8 പോയിന്റുകൾ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. ഇനി അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.