ബൗസാഹെബ് ബണ്ടോഡ്ക്കർ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇപ്പോൾ മാറ്റുരക്കുന്നുണ്ട്.ഇന്നലെ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കരുത്തരായ എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നിഷാം ഇരട്ട ഗോളുകൾ നേടിയപ്പോൾ ശ്രീകുട്ടൻ ഒരു ഗോൾ നേടുകയായിരുന്നു.
മത്സരത്തിൽ പരാജയം രുചിക്കേണ്ടി വന്നെങ്കിലും അത് ബ്ലാസ്റ്റേഴ്സിനെ തടസ്സമായില്ല.ബണ്ടോഡ്ക്കർ ട്രോഫിയുടെ സെമി ഫൈനലിൽ പ്രവേശിക്കാൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. സെമി ഫൈനലിൽ സെസ ഫുട്ബോൾ അക്കാദമിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരത്തിൽ വിജയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഡുലർ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടായിരുന്നു ഇന്നലത്തെ മത്സരം നടന്നിരുന്നത്. മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് ഈ ട്രോഫിയിൽ ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്. കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന്റെ സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.അരിത്ര ദാസ്,യോയ് ഹെന്ബെ,കോറോ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി റിസർവ് ടീമിൽ കളിക്കുന്നുണ്ട്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ടീം AIFF ന്റെ യൂത്ത് ലീഗിന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. എതിരാളികൾ കോർബറ്റ് എഫ്സി,RFYC,യുണൈറ്റഡ് SC എന്നിവരാണ്.ഇന്നത്തെ മത്സരത്തിൽ കോർബറ്റ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.