ബിദ്യഷാഗർ ക്ലബ്ബ് വിട്ടുവെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ സ്ഥിരീകരണം,അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കി!
ജനുവരി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഒരേയൊരു താരത്തെ മാത്രമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം കൊണ്ടുവന്നത് ലിത്വാനിയയിൽ നിന്നും ഫെഡോർ ചെർനിച്ചിനെയാണ്. അല്ലാതെ മറ്റു താരങ്ങളെ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടില്ല.
ഈ അവസാന ദിവസം ചില താരങ്ങൾ ക്ലബ്ബ് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അക്കാര്യത്തിൽ ഒരു ഒഫീഷ്യൽ കൺഫർമേഷൻ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ ഇന്ത്യൻ സ്ട്രൈക്കർ ആയ ബിദ്യഷാഗർ സിങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൈവിട്ടിട്ടുള്ളത്.ഇത് ഒഫീഷ്യലായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ഒരു ഘട്ടം അദ്ദേഹം ആരംഭിക്കുന്നു എന്നാണ് ബ്ലാസ്റ്റേഴ്സ് സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന് നന്ദി പറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്.നേരത്തെ ഐ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി കൊണ്ടായിരുന്നു ബിദ്യ പ്രശസ്തി സ്വന്തമാക്കിയിരുന്നത്.പിന്നീട് ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കി.എന്നാൽ വേണ്ടവിധത്തിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയില്ല.അദ്ദേഹം അർഹിക്കുന്ന അവസരങ്ങൾ നൽകിയില്ല.
കഴിഞ്ഞ ഡ്യൂറന്റ് കപ്പിൽ ക്ലബ്ബിനുവേണ്ടി ഹാട്രിക്ക് നേടിയ താരം കൂടിയാണ് ഇദ്ദേഹം.പക്ഷേ ഐഎസ്എല്ലിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുള്ളത്.ഒരു പ്രതിഭയെ ക്ലബ്ബ് പാഴാക്കിക്കളഞ്ഞു എന്നാണ് പലരും ഇക്കാര്യത്തിൽ ആരോപിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ തന്നെ താരത്തെ കൃത്യമായി ഉപയോഗപ്പെടുത്താത്തതിൽ രോഷം ഉയരുന്നുണ്ട്. താരം ക്ലബ്ബ് വിട്ടത് നല്ല തീരുമാനമായെന്നും ചിലർ അറിയിച്ചിട്ടുണ്ട്. ഏതായാലും ക്ലബ്ബിന് കൃത്യമായ രൂപത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയെങ്കിലും ഒരു ചോദ്യം മാത്രം ബാക്കിയാണ്.എവിടെക്കാണ് അദ്ദേഹം പോകുന്നത് എന്നത്? പഞ്ചാബ് എഫ്സിയിലേക്കാണെന്ന റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ ക്ലബ്ബ് ഇത് തുറന്നു പറയാൻ തയ്യാറായിട്ടില്ല. മാത്രമല്ല ട്രാൻസ്ഫറിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും ക്ലബ്ബ് പങ്കുവെച്ചിട്ടില്ല. ചില ദുരൂഹതകൾ അവിടെ നിലനിൽക്കുന്നുണ്ട്.ഏതായാലും ബിദ്യ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല എന്നത് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.