തടയാൻ പഠിച്ച പണി പതിനെട്ട് നോക്കിയാലും മെസ്സി തിളങ്ങും,അവനോട് തന്നെ ചോദിക്കേണ്ടിവരും:ബിയൽസ മെസ്സിയെ തടയുന്നതിനെ കുറിച്ച് പറയുന്നു.

ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന അസാമാന്യ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുശേഷം ഇതുവരെ ഒരൊറ്റ തോൽവി പോലും അർജന്റീന വഴങ്ങിയിട്ടില്ല.മാത്രമല്ല ഈ വർഷം ഒരു ഗോൾ പോലും അർജന്റീനക്ക് വഴങ്ങേണ്ടി വന്നിട്ടില്ല. അത്രയും സോളിഡായ പ്രകടനമാണ് അർജന്റീന ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഉറുഗ്വയാണ്.വേൾഡ് കപ്പ് യോഗ്യത മത്സരമാണ് നടക്കുന്നത്. വരുന്ന പതിനേഴാം തീയതി ഇന്ത്യൻ സമയം പുലർച്ചെ 5:30നാണ് ഈ മത്സരം നടക്കുക. അർജന്റീനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഉറുഗ്വയെ അർജന്റീന നേരിടുക.ഉറുഗ്വക്ക് തന്ത്രങ്ങൾ ഒരുക്കുന്നത് മറ്റാരുമല്ല, പ്രശസ്ത അർജന്റൈൻ പരിശീലകനായ മാഴ്സലോ ബിയൽസയാണ്.

എങ്ങനെയാണ് ലയണൽ മെസ്സിയെ ഈ മത്സരത്തിൽ തടയുക എന്ന ബിയൽസയോട് ചോദിച്ചിരുന്നു.മെസ്സിയോട് തന്നെ ചോദിക്കേണ്ടി വരും എന്നാണ് ഈ കോച്ച് മറുപടി പറഞ്ഞത്. മെസ്സിയെ തടയാൻ വേണ്ടി ഏത് ഫോർമുല ഒരുക്കിയാലും അതിനെ മറികടന്നുകൊണ്ട് മെസ്സി തിളങ്ങുമെന്നും ഈ കോച്ച് പറഞ്ഞു.ബിയൽസയുടെ മെസ്സിയെ പറ്റിയുള്ള പ്രസ്താവന ഇപ്രകാരമാണ്.

ശരിക്കും പറഞ്ഞാൽ മെസ്സിയെ തടയാൻ വേണ്ടിയുള്ള ഒരു ഫോർമുലയും നിലവിലില്ല. മികച്ച രീതിയിൽ കളിക്കുന്നതിൽ നിന്നും തടയാൻ സൗകര്യപ്രദമായ കാര്യം എന്താണ് എന്നത് നമുക്ക് മെസ്സിയോട് തന്നെ ചോദിക്കേണ്ടിവരും. ഒരുപക്ഷേ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കാര്യമായിരിക്കാം, കാരണം എന്തൊക്കെ ഫോർമുലകൾ ഒരുക്കിയാലും ലോകത്തെ ഏറ്റവും മികച്ച താരം മത്സരത്തിൽ തിളങ്ങുക തന്നെ ചെയ്യും,ഇതാണ് ബിയൽസ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയെ തടയാൻ സാധിക്കില്ല എന്ന് തന്നെയാണ് ഈ പരിശീലകൻ വ്യക്തമാക്കുന്നത്. ഈ കോച്ചിന് കീഴിൽ മോശമല്ലാത്ത രൂപത്തിൽ ഉറുഗ്വ ഇപ്പോൾ കളിക്കുന്നുണ്ട്.പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് അവരാണ്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് ഇപ്പോൾ ഉറുഗ്വ അർജന്റീനയെ നേരിടാൻ വരുന്നത്.

ArgentinaLionel MessiMarcelo Bielsa
Comments (0)
Add Comment