സമീപകാലത്ത് കേരള സർക്കാർ ഫുട്ബോളിനെ ഉത്തേജിപ്പിക്കാൻ വേണ്ടിയുള്ള നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 2025 ഒക്ടോബർ മാസത്തിൽ കേരളത്തിലേക്ക് വരാൻ അർജന്റീന ദേശീയ ടീം സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു എന്നുള്ളത് കേരളത്തിന്റെ കായിക മന്ത്രി തന്നെയാണ് അറിയിച്ചത്.
രണ്ട് സൗഹൃദ മത്സരങ്ങളായിരിക്കും അർജന്റീന കേരളത്തിൽ കളിക്കുക. അതിലൊന്ന് മലപ്പുറത്ത് വച്ചു കൊണ്ടായിരിക്കും. അതിനുവേണ്ടി ഫിഫയുടെ നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം മലപ്പുറത്ത് പണിയാൻ കേരള സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. ഏകദേശം 75 കോടി രൂപയായിരിക്കും അതിന്റെ ചിലവായി കൊണ്ട് കണക്കാക്കപ്പെടുന്നത്.എന്നാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ പ്രോഗ്രാമുകൾ കേരള സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരളത്തിലെ ഫുട്ബോളിന് വളർത്താൻ വേണ്ടി 800 കോടി രൂപയുടെ പ്രോഗ്രാമാണ് കേരള ഗവൺമെന്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രിയും കായിക മന്ത്രിയും ചേർന്നു കൊണ്ടാണ് ഈ വലിയ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. 800 കോടി രൂപയുടെ നിക്ഷേപം ഫുട്ബോളിനായി സർക്കാർ കേരളത്തിൽ നടത്തും. 8 സ്റ്റേഡിയങ്ങൾ നിർമിക്കാനാണ് കേരള സർക്കാരിന്റെ പദ്ധതി. അതോടൊപ്പം തന്നെ നാല് ട്രെയിനിങ് ഫെസിലിറ്റികൾ കൂടി കേരളത്തിൽ നിർമ്മിക്കപ്പെടും. ഇതിനു വേണ്ടിയാണ് 800 കോടി രൂപ നീക്കി വെച്ചിട്ടുള്ളത്. മാത്രമല്ല കൊച്ചിയിൽ പുതിയ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനും ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്.
അതുമായി ബന്ധപ്പെട്ട പ്രോജക്ടുകൾക്കു വേണ്ടി 750 കോടി രൂപയും കേരള ഗവൺമെന്റ് നീക്കിവെച്ചിട്ടുണ്ട് എന്നതാണ്.ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒക്കെ പുറത്തു വരേണ്ടതുണ്ട്.അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയങ്ങൾ കേരളത്തിന് അത്യാവശ്യമായ ഒരു സന്ദർഭം കൂടിയാണിത്. ഈ വാഗ്ദാനങ്ങൾ നിറവേറ്റാൻ കേരള സർക്കാരിന് കഴിഞ്ഞാൽ അത് ഫുട്ബോളിനെ കൂടുതൽ ഊർജ്ജമാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
അർജന്റീന ദേശീയ ടീം കേരളത്തിലേക്ക് വരുമോ എന്നുള്ള കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.പക്ഷേ അർജന്റീന കളിക്കണമെങ്കിൽ ഫിഫയുടെ നിലവാരത്തിലുള്ള സ്റ്റേഡിയം നിർബന്ധമായിരിക്കും.അത് എത്രയും പെട്ടെന്ന് നിർമ്മിച്ച് തയ്യാറാക്കാനുള്ള ശ്രമങ്ങളായിരിക്കും കേരള ഗവൺമെന്റ് നടപ്പിലാക്കുക. 2025 ഒക്ടോബർ മാസത്തിന് മുന്നേ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കുക എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്.