ഫിറ്റായി,ബ്ലാസ്റ്റേഴ്സ് വിട്ട താരം ക്ലബ്ബിൽ തിരിച്ചെത്തി!
പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ഒരിക്കൽ കൂടി ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയിരുന്നു.ക്വാർട്ടർ ഫൈനലിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. കൂടാതെ കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.ഈ രണ്ടു കാര്യങ്ങളിലും വലിയ പ്രതിഷേധമാണ് ആരാധകർ ഉയർത്തുന്നത്.
ഇതിനിടെ കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിട്ട ബിജോയ് വർഗീസ് ബ്ലാസ്റ്റേഴ്സിൽ തന്നെ തിരിച്ചെത്തുകയാണ്.ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം അവിടെ കളിച്ചിരുന്നത്.സീസൺ അവസാനിച്ചതോടുകൂടി കരാറും അവസാനിച്ചിരുന്നു.എന്നാൽ ഇതുവരെ അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു.ഫിറ്റ്നസ് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
പക്ഷേ ഇപ്പോൾ അദ്ദേഹം ഓക്കെയാണ്.ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞു. അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സുമായി 2025 വരെയാണ് കോൺട്രാക്ട് ഉള്ളത്.അതുകൊണ്ടുതന്നെ അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുകയാണ്. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ സ്‌ക്വാഡിനോടൊപ്പം അദ്ദേഹം ജോയിൻ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രതിരോധനിരയിൽ കളിക്കുന്ന മലയാളി താരമാണ് ബിജോയ് വർഗീസ്.
ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.അതിനുള്ളിൽ അദ്ദേഹത്തെ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ബിജോയ് ബ്ലാസ്റ്റേഴ്സിൽ തുടർന്നേക്കും. പക്ഷേ അവസരങ്ങൾ ലഭിക്കുക എന്നുള്ളത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. കാരണം ഡിഫൻസിൽ മതിയായ ഓപ്ഷനുകൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭ്യമായി കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ആ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന് ഹോം മത്സരമാണ്. സമീപകാലത്ത് ഏറെ പുരോഗതി കൈവരിച്ച ടീമാണ് പഞ്ചാബ്.ഡ്യൂറന്റ് കപ്പിലെ മത്സരത്തിൽ ഇവർ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചിരുന്നു.