കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണിത്.ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു. അവർക്കൊക്കെ ഇപ്പോൾ പകരക്കാരെ ആവശ്യവുമാണ്. ഏറ്റവും പുതിയ റിപ്പോർട്ട്കൾ പ്രകാരം ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ ഇർഫാൻ യദ്വാദിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തിരുന്നു.
കേവലം 21 വയസ്സ് മാത്രമാണ് ഇർഫാനുള്ളത്. ഇതിന് പിന്നാലെ മറ്റൊരു യുവതാരത്തെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചു കഴിഞ്ഞു.ട്രാവുവിന്റെ മധ്യനിര താരമായ ബികാശ് സിംഗ് ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിക്കുക. താരം രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവച്ചതായി ഫുട്ബോൾ മോങ്ക് എന്ന മാധ്യമമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
കേവലം 22 വയസ്സ് മാത്രമാണ് ഈ താരത്തിനുള്ളത്. മിഡ്‌ഫീൽഡിൽ എല്ലാ പൊസിഷനിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ബികാശ്.ട്രാവുവിന് വേണ്ടി കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ ഈ താരം സ്വന്തമാക്കിയിരുന്നു. യുവ താരങ്ങളാൽ കേരള ബ്ലാസ്റ്റേഴ്സ് ഇനി സമ്പന്നമാവും എന്നുറപ്പാണ്.