റണവാഡേക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബികാശ്, ഇതൊരു സൂചന തന്നെ!

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരിയിൽ രണ്ട് താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അടുത്ത സീസണിലേക്കാണ് അവരെ സ്വന്തമാക്കിയിട്ടുള്ളത്.പ്രീ കോൺട്രാക്ടിൽ ഏർപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബികാശ് യുമ്നം,അമേയ് റണവാഡേ എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

നേരത്തെ ചെന്നൈയിൻ എഫ്സിയും ഒഡീഷയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.മത്സരത്തിൽ ബികാശും റണവാഡേയും കളിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിൽ ബികാശിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ മത്സരത്തിനുശേഷം തന്റെ ഇൻസ്റ്റാഗ്രാമിൽ ചില ചിത്രങ്ങൾ ബികാശ് പങ്കുവച്ചിട്ടുണ്ട്. അതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് റണവാഡേക്കൊപ്പമുള്ള ചിത്രമാണ്. രണ്ടുപേരും ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഇതൊരു സൂചനയായി കൊണ്ടാണ് പലരും വിലയിരുത്തുന്നത്. അടുത്ത സീസണിൽ രണ്ടുപേരെയും ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ് ആരാധകർ ഉള്ളത്.

സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ബികാശ്. നേരത്തെ ഹോർമിപാമിനൊപ്പം ഇദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ടുപേരും ചേർന്നുള്ള കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്സിന് ഗുണകരമാവും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.റണവാഡേ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ്. അദ്ദേഹം വരുന്നതോടുകൂടി റൈറ്റ് ബാക്ക് പൊസിഷൻ ശക്തിപ്പെടും.ഈ രണ്ട് താരങ്ങൾ വരുന്നതോടുകൂടി പ്രതിരോധ പ്രശ്നങ്ങൾ ഏറെക്കുറെ അവസാനിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇനി മികച്ച ഒരു വിദേശ സെന്റർ ബാക്കിനെ കൂടി കേരള ബ്ലാസ്റ്റേഴ്സ് എത്തിക്കേണ്ടതുണ്ട്.

AmeyKerala Blasters
Comments (0)
Add Comment