ലാലിഗ ക്ലബ് ഐബർ വിട്ടുകൊണ്ട് അർജന്റൈൻ ഗോളടിവീരൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ദിവസങ്ങൾക്കു മുന്നേയായിരുന്നു ഒരു വിദേശ സൈനിങ്ങ് പൂർത്തിയാക്കിയത്. യൂറോപ്പിൽ നിന്നും കേവലം 24 വയസ്സ് മാത്രമുള്ള ഡിഫൻഡർ ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചത്. ഇനി ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് അറ്റാക്കിങ്ങിലേക്ക് ഒരു വിദേശ താരത്തെയാണ്.
കാരണം ഈ സീസണിലെ സൈനിങ്ങായ ജോഷുവ സോറ്റിരിയോക്ക് പരിക്കേൽക്കുകയും അദ്ദേഹം ദീർഘകാലം പുറത്തിരിക്കേണ്ടി വരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു പകരക്കാരനെ ആവശ്യമാണ്. ആ സ്ഥാനത്തേക്ക് ഇപ്പോൾ എത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് അർജന്റൈൻ സെന്റർ ഫോർവേഡായ ഗുസ്താവോ ബ്ളാങ്കോ ലെഷുക്കാണ്.സ്പാനിഷ് മാധ്യമപ്രവർത്തകർ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ ലാലിഗയിൽ കളിക്കുകയും ഇപ്പോൾ ലാലിഗ 2 വിന്റെ ഭാഗവുമായ SD എയ്ബറിന്റെ താരമാണ് ഇദ്ദേഹം. എന്നാൽ ഇദ്ദേഹം എയ്ബർ വിടുകയാണ്.കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താനാണ് സാധ്യത. 31 വയസ്സുള്ള ഈ താരം ഷക്തർ ഡോണസ്ക്ക്,മലാഗ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
അടുത്ത വർഷമാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയെങ്കിലും അദ്ദേഹം ഇപ്പോൾ തന്നെ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.ലാലിഗയിലെ സെക്കൻഡ് ഡിവിഷനിൽ 24 ഗോളുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.കോപ ലിബർട്ടഡോറസ്,കോപ ഡെൽ റെ,യൂറോപ്പ ലീഗ് എന്നിവയൊക്കെ കളിച്ച് പരിചയമുള്ള താരമാണ് ലെഷുക്ക്.അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാവും.പരിചയസമ്പത്തുള്ള താരമാണ് ഇദ്ദേഹം.