ഇന്ത്യയെ മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ അവകാശപ്പെടാൻ സാധിക്കുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെയാണ്. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിന് പുറത്തും സാമൂഹിക മാധ്യമങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ കരുത്ത് കാണിക്കാറുണ്ട്. പക്ഷേ അതിന് ക്ലബ്ബ് എന്ത് തിരികെ നൽകി എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ ആകെ 13 ക്ലബ്ബുകളാണ് ഉള്ളത്. ഇതിൽ 12 ക്ലബ്ബുകളും തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏതെങ്കിലും ഒരു മേജർ ട്രോഫി നേടിയിട്ടുണ്ട്. ഒരു ക്ലബ്ബിന് മാത്രമാണ് ഒരൊറ്റ കിരീടം പോലും ലഭിക്കാത്തത്.ആ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നവരാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. പക്ഷേ ക്ലബ്ബിനെ കൈവിടാത്ത നിരവധി ആരാധകർ ഇപ്പോഴും ബ്ലാസ്റ്റേഴ്സിനുണ്ട്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സാണ്. സാക്ഷാൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ വരെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.3.8 മില്യൺ ഫോളോവേഴ്സ് ആണ് ഇന്ത്യൻ ദേശീയ ടീമിന് ഉള്ളത്.3.8 മില്യൺ ഫോളോവേഴ്സ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനും ഉള്ളത്. അതായത് അധികം വൈകാതെ ഇന്ത്യൻ ദേശീയ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് മറികടക്കും എന്നർത്ഥം.

ഇന്ത്യൻ ഫുട്ബോൾ ടീമിനും കേരള ബ്ലാസ്റ്റേഴ്സിനും പുറകിൽ മൂന്നാമതായി കൊണ്ടുവരുന്നത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ അക്കൗണ്ട് ആണ്. രണ്ട് മില്യൺ ഫോളോവേഴ്സ് ആണ് ഐഎസ്എല്ലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഉള്ളത്. നാലാം സ്ഥാനത്ത് മോഹൻ ബഗാൻ വരുന്നു.680 കെയാണ് അവരുടെ ഫോളോവേഴ്സ്. ബംഗളൂരു 524 Kയും ഗോവ 459 കെയുമാണ് വരുന്നത്.

ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധക ശക്തി അതുല്യമാണ്. എന്നാൽ കളിക്കളത്തിൽ ആരാധകർക്ക് നിരാശപ്പെടേണ്ടി വരികയാണ് ചെയ്യാറുള്ളത്.മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയവരാണ് കേരള ബ്ലാസ്റ്റേഴ്സ്.മൂന്ന് തവണയും ക്ലബ്ബ് പരാജയപ്പെടുകയായിരുന്നു. ഏഷ്യൻ കോമ്പറ്റീഷനുകളിൽ ഇതുവരെ മാറ്റുരക്കാൻ ഭാഗ്യം ലഭിക്കാത്തവരാണ് ക്ലബ്ബ്. ചുരുക്കത്തിൽ എല്ലാ കാലവും ആരാധകർക്ക് നിരാശകൾ മാത്രമാണ് ക്ലബ്ബ് നൽകിയിട്ടുള്ളത്.

IndiaKerala Blasters
Comments (0)
Add Comment