കേരള ബ്ലാസ്റ്റേഴ്സിന്റെ പരിതാപകരമായ അവസ്ഥയിൽ ആരാധകർ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്. ക്ലബ്ബിന്റെ മാനേജ്മെന്റിനാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്നത്.ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ആരാധകർ തുറന്നു കാണിച്ചിരുന്നു. എന്നാൽ അതൊന്നും പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യാറായിരുന്നില്ല.
11 മത്സരങ്ങൾ കളിച്ചിട്ട് കേവലം 11 പോയിന്റ്കൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഇനി പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ ബ്ലാസ്റ്റേഴ്സ് നന്നായി വിയർക്കേണ്ടി വരും. വരുന്ന ജനുവരിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് പല ആരാധകരും ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൊണ്ട് എക്സിൽ ഒരു കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകൻ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് അടിയന്തരമായി നടപ്പിൽ വരുത്തേണ്ട ചില മാറ്റങ്ങളാണ് ഇദ്ദേഹം നിർദ്ദേശിച്ചിട്ടുള്ളത്.അത് നമുക്കൊന്ന് പരിശോധിക്കാം.
നമ്മുടെ രണ്ട് വിദേശ സെന്റർ ബാക്കുമാരിൽ ഒരാളെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കേണ്ടതുണ്ട്. അതായത് ഡ്രിൻസിച്ച്,കോയെഫ് എന്നിവരിൽ ഒരാളെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കണം. പകരം നല്ല വേഗതയുള്ള, നല്ല ശാരീരികമായി കരുത്തനായ ഒരു സെന്റർ ബാക്കിനെ കൊണ്ടുവരണം.അല്ലെങ്കിൽ ഒരു വിദേശ ഡിഫൻസീവ് മിഡ്ഫീൽഡർ ആയാലും മതി. മാത്രമല്ല റൈറ്റ് വിങ്ങ് ബാക്ക് പൊസിഷൻ ശക്തി വർധിപ്പിക്കണം. ഒരു മികച്ച താരത്തെ ആ പൊസിഷനിലേക്ക് കൊണ്ടുവരൽ അനിവാര്യമാണ്.
നിഹാൽ സുധീഷിനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കണം.അത് മുതൽക്കൂട്ടാവും. കൂടാതെ മികച്ച ഒരു ഇന്ത്യൻ ഡിഫൻസിവ് മിഡ്‌ഫീൽഡറെ കൂടി ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യണം. ഇതാണ് ക്ലബ്ബ് അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങൾ ആയി കൊണ്ട് ആരാധകൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഇത്രയും മാറ്റങ്ങൾ വരുത്താൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഏതായാലും ഒരുപാട് ദൗർബല്യങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് പരിഹരിക്കാൻ ഉണ്ട്.