ദിമിയുടെ തിരിച്ചടി,ലൂണയുടെ മഴവിൽ,ആശാന് രാജകീയ തിരിച്ചുവരവ് നൽകി കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയിട്ടുണ്ട്.ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ പിറകോട്ട് പോയ കേരള ബ്ലാസ്റ്റേഴ്സ് അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയിട്ടുള്ളത്.ഇവാനാശാന് ഗംഭീരമായ വരവേൽപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുള്ളത്.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ദിമി ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ഡിയഗോ മൗറിഷിയോയാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരങ്ങളായ ഹോർമി,കോട്ടാൽ എന്നിവരെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഡിയഗൊയുടെ ഗോൾ പിറന്നത്.ഇതിനെതിരെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.

നിരവധി സുവർണാവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കുന്ന കാഴ്ചയാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്.രാഹുൽ,പെപ്ര എന്നിവർക്ക് ഗോൾ നേടാനുള്ള വലിയ അവസരങ്ങൾ ലഭിച്ചിരുന്നു.എന്നാൽ അതെല്ലാം പാഴക്കുകയായിരുന്നു. മത്സരത്തിന്റെ 22 മിനിറ്റിൽ അവർക്ക് ഒരു പെനാൽറ്റി ലഭിച്ചിരുന്നു.ഡിയഗൊ തന്നെയായിരുന്ന എടുത്തിരുന്നത്.എന്നാൽ സച്ചിൻ സുരേഷ് അത് സേവ് ചെയ്യുകയായിരുന്നു.റീബൗണ്ട് വന്നതും അദ്ദേഹം സേവ് ചെയ്ത് രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ദിമിയെ കൊണ്ട് വന്നു.അധികം വൈകാതെ തന്നെ അദ്ദേഹം ഗോളും നേടി.ലൂണ വളരെ വേഗത്തിൽ എടുത്ത ഫ്രീകിക്ക് സാക്കയ് ദിമിക്ക് നൽകുകയായിരുന്നു. അദ്ദേഹം അത് വളരെ മനോഹരമായി ഫിനിഷ് ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു.

പിന്നീട് 84ആം മിനിട്ടിലാണ് ലൂണയുടെ വിജയഗോൾ പിറക്കുന്നത്.ഐമന്റെ പാസ് ലൂണയിലേക്ക് തന്നെ എത്തുകയായിരുന്നു. ഗോൾകീപ്പർ സ്ഥാനം തെറ്റി നിന്നതിനാൽ ലൂണയുടെ മനോഹരമായ മഴവിൽ ഷോട്ട് ഗോൾവലയിൽ പതിക്കുകയും ചെയ്തു. അതിസുന്ദരമായ ഒരു ഗോൾ തന്നെയാണ് ലൂണ നേടിയിട്ടുള്ളത്.വിജയത്തോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

indian Super leagueIvan VukomanovicKerala Blasters
Comments (0)
Add Comment