വികാരങ്ങളെ നിയന്ത്രിക്കണമായിരുന്നു,പെരുമാറ്റം ശരിയായില്ല:ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ സ്വന്തം പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരം സംഘർഷഭരിതമായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ നിരവധി സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡറായ മിലോസ് ഡ്രിൻസിച്ചിന് റെഡ് കാർഡ് കാണേണ്ടി വന്നത്. മുംബൈ താരമായ വാൻ നീഫിനും റെഡ് കാർഡ് ലഭിച്ചിരുന്നു.

പിന്നീട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റി ഇക്കാര്യത്തിൽ കൂടുതൽ ഇൻവെസ്റ്റിഗേഷൻ നടത്തുകയും വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തു.3 മത്സരങ്ങളിലാണ് ഈ രണ്ടു താരങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നത്തെ മത്സരത്തിലേതുൾപ്പെടെ അടുത്ത മൂന്ന് മത്സരങ്ങളിൽ നമുക്ക് മിലോസിന്റെ സാന്നിധ്യം ലഭ്യമാവില്ല.ഇത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഫ്രാങ്ക്‌ ഡോവന് ഇക്കാര്യത്തിൽ താരത്തോട് എതിർപ്പുണ്ട്.താരത്തിന്റെ പെരുമാറ്റം അത്ര ശരിയായില്ല എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്. വികാരങ്ങളെ മിലോസ് നിയന്ത്രിക്കണമായിരുന്നുവെന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.ഇന്നലത്തെ പ്രസ് കോൺഫറൻസിലാണ് കോച്ച് ഇതെല്ലാം പറഞ്ഞിട്ടുള്ളത്.

മിലോസിന് മൂന്ന് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി എന്നുള്ളത് കുറച്ച് ഓവറായിപ്പോയി എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ മിലോസിൽ നിന്നും ഉണ്ടായ പ്രതികരണം ഒട്ടും നല്ലതായിരുന്നില്ല.റിയാക്ഷൻ നല്ലതായിരുന്നില്ല.അദ്ദേഹം തന്റെ വികാരങ്ങളെ നിയന്ത്രിക്കണമായിരുന്നു,ഫ്രാങ്ക്‌ ഡോവൻ പറഞ്ഞു.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സൂപ്പർതാരമായ ജീക്സൺ സിങ്ങിന് സർജറി വേണമെന്നുള്ള കാര്യവും ഈ പരിശീലകൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ടോ മൂന്നോ മാസം അദ്ദേഹം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.അതായത് തിരിച്ചടികൾക്കുമേൽ തിരിച്ചടികളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Frank DauwenJeakson SinghKerala BlastersMilos Drincic
Comments (0)
Add Comment