കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് താരങ്ങളെ നിലനിർത്തുന്ന കാര്യത്തിലാണ്.അതായത് കേരള ബ്ലാസ്റ്റേഴ്സ് മികച്ച വിദേശ താരങ്ങളെ കണ്ടെത്തി ക്ലബ്ബിലേക്ക് കൊണ്ടുവരും.ആദ്യത്തെ സീസൺ അവർ മികച്ച പ്രകടനം വേണ്ടി നടത്തുകയും ചെയ്യും. എന്നാൽ പിന്നീട് അവർ ക്ലബ്ബ് വിടുകയാണ് ചെയ്യുക.
ചിലപ്പോൾ മറ്റേതെങ്കിലും ഐഎസ്എൽ ക്ലബ്ബിലേക്ക് ചേക്കേറി അവിടെ മികച്ച പ്രകടനം നടത്തുന്നുണ്ടാകും. മികച്ച താരങ്ങളെ നിലനിർത്തുന്നതിൽ പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതിന്റെ പേരിൽ ആരാധകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ നിലവിൽ അത് ബ്ലാസ്റ്റേഴ്സ് പരമാവധി പരിഹരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൊണ്ടുതന്നെയാണ് അഡ്രിയാൻ ലൂണയും മാർക്കോ ലെസ്ക്കോവിച്ചും ദിമിത്രിയോസുമൊക്കെ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും തുടരുന്നത്.
മികച്ച വിദേശ താരങ്ങളെ കൈവിടുന്ന തെറ്റ് ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും ഡിഫൻഡർ ആയ മിലോസ് ഡ്രിൻസിച്ചിനെ സ്വന്തമാക്കിയത്. 25 വയസ്സ് മാത്രമുള്ള താരം മികച്ച പ്രകടനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ നടത്തുന്നത്. അദ്ദേഹത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. കോൺട്രാക്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് 90nd സ്റ്റോപ്പേജ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് സാധ്യതകൾ ഇപ്പോൾ ഉള്ളത്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ താരം ഇപ്പോൾ ഒരല്പം മങ്ങിയിട്ടുണ്ടെങ്കിലും പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരാൻ കഴിവുള്ള താരമാണ്.ഇനി ബാക്കിയുള്ള വിദേശ താരങ്ങളുടെ കാര്യത്തിലെ ബ്ലാസ്റ്റേഴ്സിന്റെ നിലപാടുകൾ എന്തൊക്കെയാണ് എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.
ദിമി,ലൂണ എന്നിവരുടെ കോൺട്രാക്ടുകൾ ഈ സീസണോടുകൂടി അവസാനിക്കും.ഈ കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നും വന്നിട്ടില്ല.ബ്ലാസ്റ്റേഴ്സ് പ്രധാനമായും ആശ്രയിച്ച് പോകുന്ന രണ്ട് താരങ്ങളാണ് ലൂണയും ദിമിയും. രണ്ടുപേരെയും നിലനിർത്തണമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ ആവശ്യം.