ലൂണയാണ് എല്ലാവരേക്കാളും മുകളിൽ,അതിനേക്കാൾ മുകളിൽ ആരേയും പരിഗണിക്കില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് നിലപാട്!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ ദിമിത്രിയോസിന്റെ ഭാവിയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്.അദ്ദേഹത്തിന്റെ കരാർ ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാകും. കോൺട്രാക്ട് പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ബ്ലാസ്റ്റേഴ്സ് താരത്തിന് ഒരു ഓഫർ നൽകിയിരുന്നുവെങ്കിലും അത് താരം നിഷേധിക്കുകയായിരുന്നു. നിലവിൽ ദിമി ആവശ്യപ്പെടുന്ന സാലറി നൽകാൻ ക്ലബ്ബ് തയ്യാറല്ല.
അതായത് മൂന്ന് കോടി രൂപയാണ് ദിമി സാലറിയായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.ഇത് നൽകാൻ ക്ലബ്ബ് തയ്യാറല്ല. അതുകൊണ്ടുതന്നെ താരം മറ്റുള്ള ക്ലബ്ബുകളെ പരിഗണിച്ചിട്ടുണ്ട്.ഈസ്റ്റ് ബംഗാൾ താരത്തിന് ആകർഷകമായ ഒരു ഓഫർ നൽകിയിട്ടുണ്ട്. അത് ദിമി സ്വീകരിച്ചിട്ടുണ്ടെങ്കിലും അഗ്രിമെന്റിൽ എത്തിയിട്ടില്ല.
ഈ താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ മുംബൈ സിറ്റിക്ക് താല്പര്യമുണ്ട്.അവരും തങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല. മാത്രമല്ല വിദേശത്ത് നിന്നു പോലും ദിമിക്ക് ഓഫറുകൾ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മനാടായ ഗ്രീസിലേക്ക് മടങ്ങിപ്പോകും എന്നുള്ള റൂമറുകളും ഉണ്ടായിരുന്നു. ഇതിനിടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ ആരാധകരുടെ പ്രതിഷേധം വർദ്ധിക്കുകയാണ്.
ദിമിയെ നിലനിർത്താൻ കഴിയാത്ത മാനേജ്മെന്റിനെതിരെയാണ് വലിയ പ്രതിഷേധം നടക്കുന്നത്. അദ്ദേഹം ആവശ്യപ്പെടുന്ന സാലറി നൽകൂ എന്നാണ് ആരാധകർ പറയുന്നത്.എന്നാൽ ഇക്കാര്യത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നിലപാട് എന്താണ് എന്നുള്ളത് IFT ന്യൂസ് മീഡിയ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട താരം അഡ്രിയാൻ ലൂണയാണ്. എല്ലാവരെക്കാളും മുകളിൽ ലൂണ മാത്രമാണ്.
അദ്ദേഹത്തെക്കാൾ കൂടുതൽ സാലറി ആർക്കും തന്നെ നൽകേണ്ടതില്ല എന്ന നിലപാടിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് ദിമിയുടെ കാര്യത്തിൽ ക്ലബ്ബ് വിമുഖത കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ നഷ്ടപ്പെടാൻ തന്നെയാണ് സാധ്യത.