അദ്ദേഹം എങ്ങോട്ടും പോകുന്നില്ല:ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഡയറക്ടറുടെ ഉറപ്പ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ ഭാവി അനിശ്ചിതത്വത്തിലായത് ആരാധകരെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. അതായത് അദ്ദേഹത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി ബ്ലാസ്റ്റേഴ്സ് ദീർഘിപ്പിച്ചിട്ടുണ്ട്. പക്ഷേ ലൂണ ക്ലബ്ബിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. മറ്റ് രണ്ട് ക്ലബ്ബുകളിൽ നിന്ന് ലൂണക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ്ബ് വിട്ടാലും അത്ഭുതപ്പെടേണ്ടതില്ല എന്നൊക്കെയാണ് റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്.
കഴിഞ്ഞ ദിവസം സീസൺ ടിക്കറ്റ് ഹോൾഡേഴ്‌സുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥൻ ഡയറക്ടറുമായ നിഖിൽ ചർച്ചകൾ നടത്തിയിരുന്നു.അതിൽ ലൂണ ക്ലബ്ബ് വിട്ടേക്കും എന്നുള്ള ഒരു സൂചന അദ്ദേഹം നൽകിയിരുന്നു.ഇത് ആരാധകരെ ആശങ്കപ്പെടുത്തുക മാത്രമല്ല ചെയ്തത്, അവർ ഒരു വ്യക്തതക്കു വേണ്ടി മുറവിളി കൂട്ടുകയും ചെയ്തിരുന്നു.സീസൺ ടിക്കറ്റ് ഹോൾഡേഴ്സുമായി ചർച്ചകൾ നടത്തി കാര്യങ്ങൾ രഹസ്യമാക്കി പങ്കുവെക്കുന്നതിന് പകരം എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരോടും പങ്കുവെക്കൂ എന്നായിരുന്നു ആരാധകർ എക്സിലുടെ ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രകാരം നിഖിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്.
അതിൽ ഒരാൾ ചോദിച്ചത് അഡ്രിയാൻ ലൂണയുടെ ഭാവിയെ കുറിച്ചാണ്.ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമോ അതോ ക്ലബ് വിടുമോ എന്നുള്ളത് തങ്ങൾക്ക് അറിയേണ്ടതുണ്ട് എന്നായിരുന്നു ആരാധകൻ ആവശ്യപ്പെട്ടിരുന്നത്. വ്യക്തമായ ഒരു മറുപടി ഇക്കാര്യത്തിൽ നിഖിൽ നൽകിയിട്ടുണ്ട്. അതായത് അഡ്രിയാൻ ലൂണ എങ്ങോട്ടും പോകുന്നില്ല എന്നാണ് നിഖിൽ എക്‌സിൽ കുറിച്ചിരിക്കുന്നത്.ഇത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.
അതായത് കാര്യം വളരെ വ്യക്തമാണ്,അഡ്രിയാൻ ലൂണയുടെ കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമല്ല എന്ന് തന്നെയാണ് ഡയറക്ടറുടെ വാക്കുകളിൽ നിന്നും മനസ്സിലാവുന്നത്. പക്ഷേ ലൂണ ക്ലബ്ബ് വിടാനുള്ള സാധ്യതകളെ നമുക്ക് പൂർണ്ണമായും തള്ളിക്കളയാനാവില്ല. കാരണം അദ്ദേഹത്തിന്റെ തീരുമാനത്തിനു കൂടി പ്രസക്തിയുണ്ട്. മറ്റേതെങ്കിലും ക്ലബ്ബുകളിൽ നിന്ന് ലഭിച്ച ഓഫർ ലൂണ സ്വീകരിക്കുകയും ബ്ലാസ്റ്റേഴ്സ് വിടണം എന്ന് നിർബന്ധം പിടിക്കുകയും ചെയ്താൽ ക്ലബ്ബിന് ഒരുപക്ഷേ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടി വന്നേക്കാം.
നിലവിൽ ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.അദ്ദേഹത്തെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.അത്രയും കാര്യങ്ങളാണ് ഇപ്പോൾ വ്യക്തമാകുന്നത്. കഴിഞ്ഞ സീസണിൽ ലോൺ പരിക്കേറ്റു പുറത്തു പോയതോടുകൂടിയാണ് ടീമിന്റെ താളം നഷ്ടമായത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ലൂണയെ നഷ്ടപ്പെടുത്തി കളഞ്ഞാൽ അതിന് വലിയ വില കേരള ബ്ലാസ്റ്റേഴ്സ് നൽകേണ്ടിവരും.