യൊവെറ്റിച്ച് നോ പറഞ്ഞു,ലൂണയുടെ നാട്ടുകാരനായ സ്ട്രൈക്കറേ എത്തിക്കാനുള്ള ശ്രമങ്ങളുമായി ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരു വിദേശ സ്ട്രൈക്കറെയാണ്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.ദിമിത്രിയോസ് ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ ഏകദേശം മൂന്നുമാസത്തോളമായി.അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഒരു സ്ട്രൈക്കറേ ഇതുവരെ സൈൻ ചെയ്യാൻ പോലും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങളാണ് ആരാധകരിൽ നിന്നും ക്ലബ്ബ് മാനേജ്മെന്റിന് ഏൽക്കേണ്ടി വരുന്നത്.പക്ഷേ ഒരു മികച്ച താരത്തെ കൊണ്ടുവരാൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം ഡിലേ വരുന്നത് എന്നാണ് ചിലർ നൽകുന്ന വിശദീകരണം. ഏതായാലും ക്ലബ്ബ് ഏറ്റവും കൂടുതൽ ശ്രമിച്ചത് മോന്റെനെഗ്രോയുടെ സൂപ്പർ സ്ട്രൈക്കറായ സ്റ്റീവൻ യോവെറ്റിച്ചിന് വേണ്ടിയായിരുന്നു.എന്നാൽ അദ്ദേഹം ഇപ്പോൾ നോ പറഞ്ഞു കഴിഞ്ഞു.ബ്ലാസ്റ്റേഴ്സിന്റെ ഓഫർ അദ്ദേഹം നിരസിക്കുകയായിരുന്നു.

നേരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഇന്റർ മിലാനു വേണ്ടിയുമൊക്കെ കളിച്ചിട്ടുള്ള താരമാണ് യോവെറ്റിച്ച്.അദ്ദേഹത്തിന് വേണ്ടി പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. ഏതായാലും ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ ശ്രമങ്ങൾ നടത്തിയത് ഉറുഗ്വൻ സ്ട്രൈകറായ ഫകുണ്ടോ ബാഴ്സെലോക്ക് വേണ്ടിയാണ്.ബ്രസീലിലെ രണ്ടാം ഡിവിഷനിലാണ് താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ വർഷം 12 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകൾ നേടിയിട്ടുണ്ട്.

ഉറുഗ്വൻ ക്ലബായ ലിവർപൂളിലൂടെ വളർന്ന് വന്ന താരമാണ് ബാഴ്സെലോ.പിന്നീട് സൗത്ത് അമേരിക്കയിലെ പല ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.അഡ്രിയാൻ ലൂണയുടെ നാടായ ഉറുഗ്വൻ താരമാണ് ബാഴ്സെലോ.അദ്ദേഹത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ ശ്രമങ്ങൾ നടത്തിയത്. പക്ഷേ നിലവിൽ യാതൊരുവിധ പ്രോഗ്രസും ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ വെച്ച് അദ്ദേഹം വരാനുള്ള സാധ്യത കുറവാണ്.പക്ഷേ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എത്രയും പെട്ടെന്ന് ഒരു സ്ട്രൈക്കറേ കൊണ്ടുവരാൻ വേണ്ടിയായിരിക്കും ക്ലബ്ബ് ശ്രമിക്കുന്നത്.കാരണം അത്രയധികം പ്രതിഷേധങ്ങൾ ഇപ്പോൾ ആരാധകരിൽ നിന്നും ഉയർന്നു കഴിഞ്ഞു.

Facundo BarceloKerala BlastersTransfer Rumour
Comments (0)
Add Comment