അടുത്ത മത്സരത്തിൽ ആ രണ്ടു താരങ്ങളെയും ഇറക്കരുത്, കേരള ബ്ലാസ്റ്റേഴ്സിനോട് ആരാധകർക്ക് ഒരു അഭ്യർത്ഥനയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ചരിത്രം തിരുത്തി എഴുതിയത് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു മത്സരങ്ങളും വിജയിക്കുന്നത്.2-1 എന്ന സ്കോറിന് ബംഗളൂരു എഫ്സിയെയും 1-0 എന്ന സ്കോറിന് ജംഷെഡ്പൂർ എഫ്സിയെയുമാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ഈ രണ്ട് മത്സരങ്ങളുടെയും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിട്ടുള്ള താരങ്ങളാണ് ക്വാമെ പെപ്രയും ഡാനിഷ് ഫറൂകും. ക്ലബ്ബിന്റെ ഗോളടി ചുമതല പ്രധാനമായും ഏൽപ്പിക്കപ്പെട്ടത് ഈ ഘാന താരത്തിലാണ്. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലും അത് നിറവേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ഗോളടിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മാത്രമല്ല, പ്രകടനവും അത്ര നിലവാരത്തിലേക്ക് ഉയർന്നതായി അനുഭവപ്പെട്ടില്ല.

ഡാനിഷിന്റെ കാര്യവും അങ്ങനെ തന്നെയാണ്. മധ്യനിരയിൽ ഒരു ക്രിയേറ്റീവ് ആയിട്ടുള്ള നീക്കങ്ങളോ മുന്നേറ്റങ്ങളോ നടത്താൻ ഇതുവരെ ഡാനിഷിന് സാധിച്ചിരുന്നില്ല. ഈ രണ്ട് താരങ്ങളും കാര്യമായ രീതിയിൽ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യുന്നില്ല എന്നത് കഴിഞ്ഞ മത്സരത്തിലാണ് വളരെ വ്യക്തമായത്.

അതായത് ഈ രണ്ടു താരങ്ങളെയും പിൻവലിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിബിൻ മോഹനൻ,ദിമിത്രിയോസ് എന്നിവരെ ഇറക്കിയിരുന്നു. ഇതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കൂടുതൽ ഊർജ്ജസ്വലമായത്. അറ്റാക്കിങ് തേർഡിലേക്ക് കൂടുതൽ മുന്നേറ്റങ്ങൾ വന്നു. ഫലമായി കൊണ്ട് ഒരു ഗോളും പിറന്നു.വിബിൻ,ദിമി എന്നിവർ വന്നതോടുകൂടിയാണ് തങ്ങൾക്ക് മത്സരത്തിൽ കൂടുതൽ നിയന്ത്രണം ലഭിച്ചത് എന്ന കാര്യം മത്സരശേഷം പരിശീലകൻ ഫ്രാങ്ക് ഡോവൻ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അത് തന്നെയാണ് സത്യവും.

അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ ഒരു അഭ്യർത്ഥനയുണ്ട്. അടുത്ത മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ഡാനിഷ്,പെപ്ര എന്നിവരെ മാറ്റി നിർത്തണം.വിബിൻ,ദിമി എന്നിവരെ ഉൾപ്പെടുത്തണം.എന്നാൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് അടുത്ത മത്സരം. ഒരു വലിയ വെല്ലുവിളി തന്നെ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരും.

Danish Farooqindian Super leagueKerala BlastersKwame Peprah
Comments (0)
Add Comment