മലയാളി താരം റബീഹിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിനോട് ഫാൻസ്‌, നിരവധി ക്ലബ്ബുകൾ രംഗത്ത്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കുറച്ച് സൈനിങ്ങുകൾ നടത്തിയിട്ടുണ്ടെങ്കിലും സുപ്രധാനമായ സൈനിങ്ങുകൾ കുറവാണ്.രണ്ട് താരങ്ങളെ മാത്രമേ ആ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.നോഹ് സദോയി,അലക്സാൻഡ്രെ കോയെഫ് എന്നിവരാണ് ആ രണ്ടു താരങ്ങൾ.ഒരു സ്ട്രൈക്കറെ ഇതുവരെ കൊണ്ടുവരാൻ ഇതുവരെ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.ദിമിയുടെ പകരമായി കൊണ്ട് ആരും ഇതുവരെ ടീമിൽ എത്തിയിട്ടില്ല.

അതിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മറ്റൊരു ആവശ്യം മുന്നേറ്റ നിരയിൽ റൈറ്റ് വിങ്ങിലേക്ക് ഒരു മികച്ച ഇന്ത്യൻ താരത്തെ കൂടി എത്തിക്കണം എന്നുള്ളതാണ്.ഐമന് കൃത്യമായ ഒരു ബാക്കപ്പ് ടീമിൽ ഇല്ല.രാഹുൽ കെപി ഉണ്ടെങ്കിലും അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. അതുകൊണ്ടുതന്നെ ഒരു ഇന്ത്യൻ മുന്നേറ്റ നിര താരത്തെ കൂടി സ്‌ക്വാഡിലേക്ക് കൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം.ആ പൊസിഷനിലേക്ക് മലയാളി താരത്തെ കൊണ്ടുവരാനാണ് ആരാധകർ ആവശ്യപ്പെടുന്നത്.

അതായത് ഹൈദരാബാദ് എഫ്സിയുടെ ഭാവി ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഐഎസ്എല്ലിൽ അവർ ഉണ്ടാകുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.അതുകൊണ്ടുതന്നെ തങ്ങളുടെ താരങ്ങളെ വിൽക്കാൻ അവർ റെഡിയായിട്ടുണ്ട്. മലയാളി താരമായ റബീഹ് ഹൈദരാബാദിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ വിൽക്കാൻ ക്ലബ്ബ് റെഡിയാണ്.

പക്ഷേ അവർ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക ഒരു കോടി രൂപയാണ്. എന്നാൽ മാത്രമാണ് ഹൈദരാബാദ് താരത്തെ വിൽക്കുക.ബ്ലാസ്റ്റേഴ്സ് ഈ താരത്തെ കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.എന്നാൽ അത് എളുപ്പമാവില്ല. കാരണം പല ക്ലബ്ബുകളും ഈ മലപ്പുറത്തുകാരന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.എഫ്സി ഗോവ,ഈസ്റ്റ് ബംഗാൾ, ബംഗളൂരു എഫ്സി എന്നിവരൊക്കെയാണ് ഈ താരത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്. ഒരുകോടി ചിലവഴിക്കാൻ തയ്യാറായവർക്ക് റബീഹിനെ സ്വന്തമാക്കാൻ കഴിയും.

നിലവിൽ നിരവധി മലയാളി താരങ്ങൾ കളിക്കുന്ന ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.റബീഹ് അവിടേക്ക് എത്താനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. മാത്രമല്ല ഈ ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ പണം ചെലവഴിക്കുന്നവരും അവർ തന്നെയാണ്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിൽ ഉണ്ടായിരുന്ന താരമാണ് റബീഹ്.ലൂക്ക സോക്കർ ക്ലബ്ബിൽ എന്നായിരുന്നു അദ്ദേഹം പിന്നീട് ഹൈദരാബാദിൽ എത്തിയത്.

Abdul RabeehKerala Blasters
Comments (0)
Add Comment