കേരള ബ്ലാസ്റ്റേഴ്സ് വളരെ കുറച്ച് സൈനിങ്ങുകൾ മാത്രമാണ് താരതമ്യേന ഇത്തവണ നടത്തിയിട്ടുള്ളത്.രണ്ട് ഗോൾകീപ്പർമാരെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു.കൂടാതെ അമാവിയയേയും രാകേഷിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. വിദേശ താരങ്ങളായിക്കൊണ്ട് നോഹ് സദോയി,അലക്സാൻഡ്രെ കോയഫ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. വേറെ സൈനിങ്ങുകൾ ഒന്നും നടത്താത്തതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അസംതൃപ്തിയുണ്ട്.
പ്രത്യേകിച്ച് ഒരു വിദേശ സ്ട്രൈക്കറെ ഉടനടി ആവശ്യമാണ്. കൂടാതെ പല പൊസിഷനുകളിലും മികച്ച താരങ്ങളുടെ അഭാവമുണ്ട്. ഒരു മികച്ച ഡിഫൻസ് മിഡ്‌ഫീൽഡറെ ഇപ്പോൾ ആവശ്യമാണ്. അതുപോലെതന്നെ മുന്നേറ്റ നിരയിലേക്ക് വലത് വിങ്ങിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ഘട്ടത്തിൽ എത്തുകയും ചെയ്തിട്ടുണ്ട്.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പുതിയ അപ്ഡേറ്റുകൾ മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്. അതായത് ഡൊമസ്റ്റിക് സൈനിങ്ങുകൾ ഇനി ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല.ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളെ ഇനി സൈൻ ചെയ്താൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. അതിനുള്ള സാധ്യതകൾ അവിടെ അവശേഷിക്കുന്നുണ്ട്.
പക്ഷേ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യുന്നതിൽ തന്നെയാണ്.ഡീൽ പൂർത്തിയാക്കാൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.അടുത്ത 48 മണിക്കൂർ അതിൽ നിർണായകമാണ്. 48 മണിക്കൂറിനുള്ളിൽ വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് ഇദ്ദേഹം നൽകുന്ന അപ്ഡേറ്റുകൾ.
ഏതായാലും കുറച്ച് താരങ്ങളെ കൂടി നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ ഈ മാസം അവസാനിക്കുന്നതോടുകൂടി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യും.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ വെക്കുന്നതിൽ കാര്യമില്ല. രണ്ടോ മൂന്നോ താരങ്ങളെ പരമാവധി പ്രതീക്ഷിക്കാം.മികച്ച താരങ്ങളെ തന്നെ ക്ലബ്ബ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.