ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആദ്യ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.മൂന്നാമത്തെ മത്സരത്തിൽ മുംബൈ സിറ്റിയോട് അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെട്ടിരുന്നു. പക്ഷേ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.
കഴിഞ്ഞ എട്ടാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനത്തെ മത്സരം കളിച്ചത്.ഇനി വരുന്ന ശനിയാഴ്ച,അഥവാ ഇരുപത്തിയൊന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം അരങ്ങേറുന്നത്.അതായത് ഇന്റർനാഷണൽ ബ്രേക്ക് വന്നതുകൊണ്ട് ഒരു വലിയ ഇടവേള ഇവിടെ സംഭവിച്ചിട്ടുണ്ട്.പക്ഷേ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇതിനിടെ ഒരു സന്നാഹ മത്സരം കളിച്ചിട്ടുണ്ട്.
MA കോളേജിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം മൈതാനത്ത് വച്ചുകൊണ്ട് ഒരു സന്നാഹ മത്സരം കളിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. മത്സരഫലം കൃത്യമായി പുറത്തേക്ക് വന്നിട്ടില്ലെങ്കിലും ഇന്ത്യൻ സ്ട്രൈക്കർ ആയ ഇഷാൻ പണ്ഡിറ്റ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയിട്ടുണ്ട്. മാത്രമല്ല മറ്റൊരു സൂപ്പർതാരമായ രാഹുൽ കെപി മത്സരത്തിന്റെ മുഴുവൻ സമയവും കളിക്കുകയും ചെയ്തിട്ടുണ്ട്.
🚨🥇Kerala Blasters played a friendly match during this international break :
— KBFC XTRA (@kbfcxtra) October 19, 2023
Ishan Pandita scored for KBFC ⚽
Rahul KP played full match ✔️@Shaiju_official #KBFC pic.twitter.com/pRq44qcP1Y
ഇത്രയും വിവരങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. ഇതിൽ ഒട്ടും പ്രാധാന്യമില്ലെങ്കിലും ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ ഇഷാൻ പണ്ഡിറ്റ കളിക്കുകയും ഗോൾ അടിക്കുകയും ചെയ്തു എന്നുള്ളതാണ്.കാരണം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ഈ താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല.പരിക്ക് മൂലം പുറത്തായിരുന്നു അദ്ദേഹം.എന്നാൽ അദ്ദേഹം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ട് അടുത്ത മത്സരം കളിക്കാൻ സജ്ജനായി എന്ന് തന്നെയാണ് ഇതിൽ നിന്നും നമുക്ക് വ്യക്തമാവുന്നത്.
Kerala Blasters played a Friendly Against MA College #KBFC #KeralaBlasters
— KBFC TV (@KbfcTv2023) October 16, 2023
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് അടുത്ത മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു കാര്യമാണ്.