കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്.ഓഗസ്റ്റ് 23 ആം തീയതി രാത്രി ഏഴുമണിക്കാണ് ഈ മത്സരം നടക്കുക.കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
ബംഗളൂരു എഫ്സി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ഈ ഡ്യൂറൻഡ് കപ്പിൽ നടത്തിയിട്ടുള്ളത്. കളിച്ച മൂന്നു മത്സരങ്ങളിലും വിജയിച്ചു കൊണ്ടാണ് അവർ വരുന്നത്.ഇന്റർ കാശി,മുഹമ്മദൻ എസ്സി എന്നിവരെയൊക്കെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ബ്ലാസ്റ്റേഴ്സും മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടിലും അവർ വിജയിച്ചിരുന്നു.
ആകെ കളിച്ചിരുന്ന മൂന്നു മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ക്വാർട്ടറിൽ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. വളരെ ശ്രദ്ധയോടുകൂടി തന്നെ ബ്ലാസ്റ്റേഴ്സ് മുന്നോട്ടു പോകേണ്ടതുണ്ട്. ഏതായാലും അവസാനത്തെ ചില ഹെഡ് ടു ഹെഡ് കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിൽ ഏറ്റുമുട്ടിയത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്.അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് അവരോട് പരാജയപ്പെടുകയായിരുന്നു.
എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. അതിന് മുൻപ് ബ്ലാസ്റ്റേഴ്സും ബംഗളുരുവും ഏറ്റുമുട്ടിയത് ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ്.അന്ന് രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അതിന് മുൻപ് സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടി. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞു.
അതിന് മുന്നേ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനോട് വിവാദഗോൾ കാരണം പരാജയം രുചിച്ചത്. അതായത് സമീപകാലത്ത് ഒരുതവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള മത്സരങ്ങൾ ഒക്കെ തന്നെയും തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്തിട്ടുണ്ട്. പക്ഷേ ഇത്തവണ അവരെ പരാജയപ്പെടുത്താൻ കഴിയും എന്ന വിശ്വാസത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.