ദിമിത്രിയോസിന് ഹാട്രിക്ക്,അഞ്ച് ഗോൾ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്!
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആദ്യ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.മൂന്നാമത്തെ മത്സരത്തിൽ മുംബൈ സിറ്റിയോട് അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെട്ടിരുന്നു. പക്ഷേ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.
കഴിഞ്ഞ എട്ടാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനത്തെ മത്സരം കളിച്ചത്.ഇനി വരുന്ന ശനിയാഴ്ച,അഥവാ ഇരുപത്തിയൊന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം അരങ്ങേറുന്നത്.അതായത് ഇന്റർനാഷണൽ ബ്രേക്ക് വന്നതുകൊണ്ട് ഒരു വലിയ ഇടവേള ഇവിടെ സംഭവിച്ചിട്ടുണ്ട്.പക്ഷേ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇതിനിടെ ഒരു സന്നാഹ മത്സരം കളിച്ചിട്ടുണ്ട്.
അതിന്റെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.അതായത് മത്സരത്തിൽ എതിരല്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് MA കോളേജിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ തിളങ്ങിയത് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസാണ്. 3 ഗോളുകളായിരുന്നു മത്സരത്തിൽ അദ്ദേഹം നേടിയിരുന്നത്.
We're all smiles and in high spirits as we gear up for #KBFCNEU! 😄⚽#KBFC #KeralaBlasters pic.twitter.com/xvhCh3C9a2
— Kerala Blasters FC (@KeralaBlasters) October 20, 2023
ക്വാമേ പെപ്ര,ഇഷാൻ പണ്ഡിറ്റ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.ഇഷാൻ കളിക്കളത്തിലേക്ക് പൂർണ്ണ ഫിറ്റ്നസോടുകൂടി തിരിച്ചെത്തി എന്നുള്ളത് ആരാധകർക്ക് ആശ്വാസം നൽകിയ കാര്യമാണ്. അതേസമയം അഡ്രിയാൻ ലൂണ,പ്രീതം കോട്ടാൽ,ഡൈസുകെ സാക്കയ് തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾക്ക് ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്നു. രാഹുൽ കെപി ഈ മത്സരത്തിൽ മുഴുവൻ സമയവും കളിച്ചിരുന്നു.
🚨🥇 Kerala Blasters played a friendly match against MA College during this International break
— KBFC XTRA (@kbfcxtra) October 20, 2023
• KBFC won match by 5 : 0
• Dimitrios Diamantakos scored hattrick ⚽
• Ishan Pandita & Kwame Peprah scores one goal each ⚽
• Adrian Luna, Pritam Kotal & Daisuke Sakai rested ❌…
മലയാളി താരമായ നിഹാൽ സുധീഷ് ഈ മത്സരത്തിൽ റൈറ്റ് ബാക്ക് പൊസിഷനിലായിരുന്നു കളിച്ചിരുന്നത്.ഒരു പരീക്ഷണമാണ് അവിടെ നടത്തിയിട്ടുള്ളത്.ഇതാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ള റിപ്പോർട്ടുകൾ.ഏതായാലും നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുക. കൊച്ചിയിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം അരങ്ങേറുക.
We're less than 4⃣8⃣ hours away from #KBFCNEU action! 👊
— Kerala Blasters FC (@KeralaBlasters) October 19, 2023
📹 Watch the latest episode of Training Unfiltered on our YouTube channel. ➡️ https://t.co/ANf5RHCmXv
Get your tickets from the Stadium box office or from ➡️ https://t.co/hHL92VGPhh#KBFC #KeralaBlasters