അടുത്ത സീസണിൽ കൂടുതൽ മികച്ച ടീമിനെ പടുത്തുയർത്തും എന്ന ഉറപ്പ് ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഇപ്പോൾ നൽകി കഴിഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിൽ ഒരു വലിയ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ഇവാൻ വുക്മനോവിച്ചിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പുതിയ പരിശീലകനെ നിയമിച്ചതിനു ശേഷം മാത്രമായിരിക്കും ബ്ലാസ്റ്റേഴ്സ് മറ്റു താരങ്ങളിലേക്ക് ശ്രദ്ധ നൽകുക.
ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ ക്രൊയേഷ്യൻ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ് വിടുകയാണ്. അതേസമയം മറ്റൊരു താരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിനോടൊപ്പം തന്നെ തുടരും.ലെസ്ക്കോയുടെ പകരമായി കൊണ്ട് പല ഡിഫൻഡർമാരുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ ഐഎസ്എല്ലിൽ നിന്ന് തന്നെ ലെസ്ക്കോയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.
മോഹൻ ബഗാന്റെ സെന്റർ ബാക്കായ ബ്രണ്ടൻ ഹാമിലിന് വേണ്ടിയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.പക്ഷേ ഫൈനൽ ഡിസിഷൻ എടുക്കപ്പെട്ടിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലനം നിയമിച്ചതിനുശേഷമായിരിക്കും ഈ ഡിഫന്ററുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം വരിക എന്നാണ് അറിയാൻ സാധിക്കുന്നത്.
ഹാമിൽ ഓസ്ട്രേലിയൻ താരമാണ്.ഈ ഐഎസ്എല്ലിൽ 13 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.മെൽബൺ സിറ്റി, വെസ്റ്റേൺ സിഡ്‌നി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഹാമിൽ.31 കാരനായ താരത്തിന്റെ പരിചയ സമ്പത്ത് ഗുണകരമാകും എന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.
ഏതായാലും ഒരു മികച്ച സെന്റർ ബാക്കിനെ തന്നെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വളരെ മികച്ച രൂപത്തിലാണ് കഴിഞ്ഞ വർഷങ്ങളിൽ ലെസ്ക്കോവിച്ച് ഡിഫൻസ് കാത്തിരുന്നത്. പക്ഷേ ഈ സീസണിൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ അലട്ടിയത് പരിക്കുകൾ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ക്ലബ്ബ് അദ്ദേഹത്തെ കൈവിടാൻ തീരുമാനിച്ചതും.