കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികയേൽ സ്റ്റാറേയുടെ കീഴിലുള്ള പ്രീ സീസൺ തയ്യാറെടുപ്പ് തായ്‌ലൻഡിലാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സ് അവിടെ പരിശീലനം നടത്തുകയായിരുന്നു. ഇന്നാണ് ആദ്യത്തെ സൗഹൃദമത്സരം ബ്ലാസ്റ്റേഴ്സ് കളിച്ചത്. എതിരാളികൾ തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡായിരുന്നു.
സ്റ്റാറേയുടെ ആദ്യ അൺ ഒഫീഷ്യൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പട്ടായ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ചില സുപ്രധാന താരങ്ങൾ ഒക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.എന്നാൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നില്ല.അദ്ദേഹം ഇന്നാണ് ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നത് സന്ദീപ് സിംഗ് ആയിരുന്നു. ഗോൾകീപ്പർ പൊസിഷനിൽ സോം കുമാറായിരുന്നു ഉണ്ടായിരുന്നത്. വിദേശ താരങ്ങളായ നൂഹ് സദൂയിയും മിലോസ് ഡ്രിൻസിച്ചും ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.ഇഷാൻ പണ്ഡിത,രാഹുൽ,വിബിൻ,ഫ്രഡി,ഐബൻ,ഡാനിഷ് എന്നിവരും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.
ഇനി രണ്ട് സൗഹൃദ മത്സരങ്ങൾ കൂടി ക്ലബ്ബ് ഇവിടെ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷം ഡ്യൂറന്റ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് മടങ്ങിയെത്തും. കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുന്നത്.മുംബൈ സിറ്റി, പഞ്ചാബ് എന്നവരൊക്കെ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലാണ് ഉള്ളത്.