ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയും ഒഡീഷയും തമ്മിലായിരുന്നു.മത്സരത്തിൽ ഒഡീഷയാണ് വിജയിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അവരുടെ വിജയം.ഡിയഗോ മൗറിഷിയോയുടെ ഇരട്ട ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
പഞ്ചാബിന്റെ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത നൽകിയിട്ടുണ്ട്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി കഴിഞ്ഞു.ഇക്കാര്യം ഇപ്പോൾ ഒഫീഷ്യലായി കഴിഞ്ഞു. അതായത് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാണ് ഉള്ളത്. ബ്ലാസ്റ്റേഴ്സിന് താഴെയുള്ള ആർക്കും തന്നെ ഇനി 30 പോയിന്റിന് മേൽ നേടാൻ സാധിക്കില്ല.
ഇതോടെ 5 ക്ലബ്ബുകൾ ഔദ്യോഗികമായി കൊണ്ട് പ്ലേ ഓഫിന് യോഗ്യത കരസ്ഥമാക്കി.മുംബൈ സിറ്റി, ഒഡീഷ, മോഹൻ ബഗാൻ, ഗോവ എന്നിവർക്ക് പുറമേയാണ് ബ്ലാസ്റ്റേഴ്സും ഇപ്പോൾ യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. ഇനി ഒരു ടീമിന് കൂടിയാണ് ചാൻസ് ഉള്ളത്. നിലവിൽ ആറാം സ്ഥാനത്ത് ബംഗളൂരു എഫ്സി ആണ് ഉള്ളത്. എന്നാൽ ജംഷെഡ്പൂർ,പഞ്ചാബ്, ചെന്നൈ, നോർത്ത് ഈസ്റ്റ് എന്നിവരൊക്കെ ചെറിയ വ്യത്യാസത്തിൽ തൊട്ട് പിറകിൽ ഉണ്ട്. അതുകൊണ്ടുതന്നെ ആറാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം കടുത്തതാവും.
ഇത് തുടർച്ചയായി മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത കരസ്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ഉണ്ടായിരുന്നു.നാളെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഈസ്റ്റ് ബംഗാൾ ആണ്.അതിനുശേഷം നോർത്ത് ഈസ്റ്റ്,ഹൈദരാബാദ് എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.