കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ടീമിനകത്ത് വലിയ മാറ്റങ്ങൾ വരുത്തണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സിനകത്ത് മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. രണ്ടോ അതിലധികമോ സൈനിങ്ങുകൾ പ്രതീക്ഷിക്കാം എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ മറ്റൊരു റൂമർ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ ഇന്ത്യൻ താരമായ സൗരവ് മണ്ഡൽ ബ്ലാസ്റ്റേഴ്സ് വിടുകയാണ്. കേരളത്തിലെ മറ്റൊരു ക്ലബ്ബായ ഗോകുലം കേരളയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. വരുന്ന ജനുവരിയിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനോട് വിടപറയും എന്നാണ് അറിയാൻ സാധിക്കുന്നത്. താരം സ്ഥിരമായി കൊണ്ടാണോ ക്ലബ്ബ് വിട്ടത് ലോൺ അടിസ്ഥാനത്തിലാണോ എന്നുള്ളത് വ്യക്തമായിട്ടില്ല.
ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കേവലം ഒരു റൂമർ മാത്രമായി കൊണ്ട് തുടരുകയാണ്.ഈ സീസണിൽ താരത്തിന് പരിശീലകനായ സ്റ്റാറേ അവസരങ്ങൾ നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ സൗരവിന് അവസരങ്ങൾ ലഭിച്ചിരുന്നു.മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. മുന്നേറ്റ നിരയിൽ വലത് വിങ്ങിൽ മികച്ച പ്രകടനം നടത്താൻ കെൽപ്പുള്ള താരമാണ് സൗരവ്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൈവിടുന്നതിൽ ആരാധകർക്ക് എതിർപ്പുണ്ട്.
പക്ഷേ ബ്ലാസ്റ്റേഴ്സ് വലിയ ഒരു അഴിച്ചു പണി ലക്ഷ്യം വെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൗരവും ബ്രയിസ് മിറാണ്ടയുമൊക്കെ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. ഏതായാലും സൗരവ് ഇനി ഐ ലീഗിൽ കളിക്കാൻ തന്നെയാണ് സാധ്യതകൾ.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 26 മത്സരങ്ങൾ കളിച്ചതാരം മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.നേരത്തെ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടി കളിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.