ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് പാസഡോറിന് വേണ്ടി തന്നെ,താരം നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവ്!
സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കൂടി കാത്തിരിക്കുകയാണ്. ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് കൊണ്ടുവരാൻ പോകുന്ന താരം ആരാണ് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. നൂറുകണക്കിന് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നിരുന്നു. അതുകൊണ്ടുതന്നെ സ്ട്രൈക്കർ സൈനിങ്ങ് ആരാധകർക്ക് ഒരു മടുപ്പായി തുടങ്ങിയിട്ടുണ്ട്.
എന്നിരുന്നാൽ പോലും ഇത്തരത്തിലുള്ള അപ്ഡേറ്റുകൾ അവർ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ കൂടുതൽ വിശ്വസനീയമായ ഒരു വാർത്ത 90 സ്റ്റോപ്പേജ് പുറത്ത് വിട്ടിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്ന സ്ട്രൈക്കർ ഫിലിപ്പേ പാസഡോർ തന്നെയാണ്.അക്കാര്യം അവർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് ഒരു അർജന്റൈൻ യുവ താരത്തിന് വേണ്ടിയാണ് എന്നുള്ള കാര്യം മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.ആ താരം പാസഡോറാണ്.24 വയസ്സ് മാത്രമുള്ള താരമാണ് ഇദ്ദേഹം.മെസ്സിയുടെ നാടായ റൊസാരിയോയിലാണ് അദ്ദേഹം ജനിച്ചിട്ടുള്ളത്.നിലവിൽ ഫ്രീ ഏജന്റാണ്.ഫ്രീ ട്രാൻസ്ഫറിൽ ഏത് ക്ലബ്ബിനും അദ്ദേഹത്തെ സ്വന്തമാക്കാം.
ഏറ്റവും ഒടുവിൽ അദ്ദേഹം ബൊളിവിയൻ ക്ലബ്ബായ സാൻ അന്റോണിയോ ബുലോ ബുലോക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.ബൊളീവിയയിലെ ഫസ്റ്റ് ഡിവിഷനിൽ അദ്ദേഹം 18 മത്സരങ്ങൾ കളിച്ചു.14 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കി. അവിടുത്തെ ലീഗിലെ ടോപ്പ് സ്കോറർ അഥവാ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് അദ്ദേഹം.
ഇത്രയും മികച്ച താരത്തെ കൊണ്ടുവരിക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.ബ്ലാസ്റ്റേഴ്സ് ഈ അർജന്റീന താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നല്ലാതെ അത് ഫലം കണ്ടിട്ടില്ല.അഗ്രിമെന്റിൽ എത്തിയിട്ടില്ല എന്നുള്ള കാര്യം മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇദ്ദേഹത്തെ ലഭിച്ചിട്ടില്ലെങ്കിൽ ക്ലബ്ബിന് മറ്റുള്ള ഓപ്ഷനുകളിലേക്ക് പോകേണ്ടി വന്നേക്കും.