ഇനി ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കില്ല, ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യത്തെ നിരാശയാണ് കഴിഞ്ഞ തോൽവിയോടുകൂടി മുംബൈയിൽ സംഭവിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഈ തോൽവിയിൽ ബ്ലാസ്റ്റേഴ്സിന് സ്വയം പഴിക്കാം.കാരണം വരുത്തിവെച്ച രണ്ട് അബദ്ധങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങിയത്.

ഈ തോൽവിക്ക് പുറമേ കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കപ്പെടുത്തുന്ന മറ്റു ചില കാര്യങ്ങൾ കൂടി മത്സരത്തിൽ സംഭവിച്ചിട്ടുണ്ട്. മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ വിങ്ങ് ബാക്കായ ഐബൻ ബാ ഡോഹ്ലിങ്ങിന് പരിക്കേറ്റിരുന്നു.തുടർന്ന് താരത്തെ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു.മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെ അദ്ദേഹത്തിന് പിൻവാങ്ങേണ്ടി വന്നിരുന്നു. പകരം സന്ദീപ് സിംഗ് ആയിരുന്നു കളത്തിലേക്ക് വന്നത്.

ഐബന്റെ പരിക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.അദ്ദേഹത്തിന്റെ പരിക്ക് വളരെയധികം ഗുരുതരമാണ്. എന്തെന്നാൽ ഇനി ഈ സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. അത് സ്ഥിരീകരിച്ചിട്ടുള്ളത് മറ്റാരുമല്ല,ഐബൻ തന്നെ.തനിക്ക് ഇനി കളിക്കാനാവില്ല എന്ന കാര്യം അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചിട്ടുള്ളത്.

സീസണിന്റെ ഈ നിർണായക സമയത്ത് ഇത്തരത്തിൽ ഒരു ഇഞ്ചുറി ഏൽക്കേണ്ടിവന്നു എന്നുള്ളത് തീർത്തും എന്നെ നിരാശപ്പെടുത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ കളിക്കാൻ എനിക്ക് സാധിക്കില്ല.പക്ഷേ ഇപ്പോൾ ഈ ടീമിനെ സപ്പോർട്ട് ചെയ്യേണ്ട സമയമാണ്. പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ വേണ്ടി ഞാൻ എന്റെ എല്ലാം നൽകുമെന്ന് ഉറപ്പുനൽകുന്നു.നിങ്ങളുടെ എല്ലാവരുടെയും പിന്തുണക്ക് നന്ദി,നമുക്ക് വീണ്ടും കാണാം, ഇതാണ് ഐബൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

താരത്തിന്റെ പരിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.ഇനി ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്സ് സന്ദീപ് സിങ്ങിനെ ആശ്രയിക്കേണ്ടി വരും.

Aibanbha Dohlingindian Super leagueKerala Blasters
Comments (0)
Add Comment