കേരള ബ്ലാസ്റ്റേഴ്സിന് ഇത് വളരെയധികം ബുദ്ധിമുട്ടുള്ള സമയമാണ്.തുടർ തോൽവികളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്.അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഐഎസ്എല്ലിൽ മൂന്നു മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് 3 മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
പരിക്കുകൾ വല്ലാതെ ക്ലബ്ബിനെ അലട്ടുന്നുണ്ട്.പെപ്രയും ലൂണയുമൊക്കെ പരിക്ക് മൂലം ഈ സീസണിൽ നിന്ന് തന്നെ പുറത്തായി കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിനു മുന്നോടിയായി കൊണ്ട് സ്ട്രൈക്കർ ദിമിക്ക് പരിക്കേറ്റിരുന്നു.കഴിഞ്ഞ മത്സരത്തിൽ ഗോൾകീപ്പർ സച്ചിൻ സുരേഷ്, ഡിഫൻഡർ മാർക്കോ ലെസ്ക്കോവിച്ച് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഈ താരങ്ങളുടെ പരിക്കിലെ പുതിയ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.
സച്ചിൻ സുരേഷിന് ഷോൾഡർ ഇഞ്ചുറിയാണ്. അദ്ദേഹത്തിന് സർജറി വേണ്ടിവരും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.അതായത് ഒരുപാട് കാലം അദ്ദേഹം പുറത്തിരിക്കേണ്ടിവരും. ഈ സീസൺ അദ്ദേഹത്തിന് നഷ്ടമാവാൻ തന്നെയാണ് സാധ്യത.ലെസ്ക്കോവിച്ച് നിലവിൽ കാത്തിരിക്കുന്നത് MRI റിസൾട്ടിന് വേണ്ടിയാണ്. അതിനുശേഷം മാത്രമാണ് കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തുവരികയുള്ളൂ.പക്ഷേ നിലവിലെ വിവരങ്ങൾ അനുസരിച്ച് അടുത്ത മത്സരത്തിൽ ലെസ്ക്കോവിച്ച് ഉണ്ടായേക്കില്ല.
മറ്റൊരു താരം ദിമിയാണ്.കഴിഞ്ഞ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു. പരിശീലനത്തിനിടയിൽ പരിക്കേറ്റതു കൊണ്ടായിരുന്നു അദ്ദേഹത്തിന് കഴിഞ്ഞ മത്സരം നഷ്ടമായത്.എന്നാൽ അതിൽ നിന്നും അദ്ദേഹം മുക്തനാവുന്നുണ്ട്. വരുന്ന ഗോവക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.മാർക്കസ് മെർഗുലാവോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും സച്ചിന്റെയും ലെസ്ക്കോയുടേയും അഭാവം ക്ലബ്ബിന് തിരിച്ചടിയാണ്. കരഞ്ജിത്ത് സിംഗ് ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.ഗോവയെ മറികടക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഗോവയെ ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.