ബ്ലാസ്റ്റേഴ്സിന് പോരായ്മകൾ ഏറെ,കൊണ്ടുവരേണ്ടത് ഈ താരങ്ങളെ: ആവശ്യം ഉന്നയിച്ച് ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ രണ്ട് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.പക്ഷേ എതിരാളികൾ ദുർബലമായതിനാൽ ക്ലബ്ബിന്റെ പോരായ്മകൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നലത്തെ മത്സരത്തിൽ അതിന് സാധിച്ചു. കരുത്തരായ പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളക്കുകയായിരുന്നു.
രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. പഞ്ചാബ് ആദ്യം ലീഡ് എടുത്തെങ്കിലും ഐമന്റെ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ പല പോരായ്മകളും തുറന്നുകാട്ടപ്പെട്ടു.ഫിനിഷിംഗിലെ പ്രശ്നങ്ങൾ, ഡിഫൻസിലെ പോരായ്മകൾ, മധ്യനിരയിലെ ക്രിയേറ്റിവിറ്റി ഇല്ലായ്മ എന്നിവയൊക്കെ കൃത്യമായി മനസ്സിലാക്കാൻ ഇന്നലത്തെ മത്സരത്തോടുകൂടി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സ്റ്റാറേയുടെ ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിനും പോരായ്മകൾ ഒരുപാടുണ്ടെന്ന് ആരാധകർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇനി അതൊക്കെ നികത്താൻ ഏതൊക്കെ താരങ്ങളാണ് കൊണ്ടുവരേണ്ടത് എന്നുള്ള അഭിപ്രായപ്രകടനങ്ങൾ ആരാധകർ ട്വിറ്ററിൽ നടത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഒരു മികച്ച സ്ട്രൈക്കറെയാണ്.പെപ്ര മികച്ച താരമാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ അദ്ദേഹം നമ്പർ 9 പൊസിഷന് പറ്റിയ താരമല്ല.ദിമിയുടെ സ്ഥാനത്തേക്ക് അർദ്ധ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള ഒരു താരത്തെ വേണമെന്നാണ് ആരാധകരുടെ ആവശ്യം. അതുപോലെതന്നെ അഡ്രിയാൻ ലൂണയെ സ്ട്രൈക്കർ ആയിക്കൊണ്ട് കളിപ്പിക്കരുത്,മറിച്ച് അറ്റാക്കിങ് മിഡ്ഫീൽഡർ ആയിക്കൊണ്ട് കളിപ്പിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.
ജീക്സൺ ആയതുകൊണ്ട് തന്നെ മധ്യനിരയിൽ വേണ്ടത്ര നിയന്ത്രണം ഇപ്പോൾ ക്ലബ്ബിന് ഇല്ല എന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഡിഫൻസീവ് മിഡ്ഫീൽഡറേ കൊണ്ടു വരണം, വിദേശ താരത്തെ ആ പൊസിഷനിലേക്ക് എത്തിക്കുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.അതുപോലെതന്നെ മുന്നേറ്റ നിരയിൽ റൈറ്റ് വിങ്ങിലേക്ക് ഒരു മികച്ച ഇന്ത്യൻ താരത്തെ വേണമെന്ന് ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൂടാതെ റൈറ്റ് ബാക്ക് പൊസിഷൻ ഒരു പ്രശ്നമാണ്. അവിടെ മികച്ച മറ്റൊരു ഇന്ത്യൻ താരത്തെ വേണമെന്നാണ് ആരാധകരുടെ ആവശ്യം.സെന്റർ ബാക്ക് പൊസിഷനിലേക്ക് കോയെഫ് വരുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുകളിൽ സൂചിപ്പിച്ച പൊസിഷനുകളിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ തന്നെ താരങ്ങളെ കൊണ്ടുവരണമെന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്.