ഒരുപാട് പണവും സമയവും ചിലവഴിക്കുന്നു,എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ അവരെ സ്നേഹിക്കുന്നു: മഞ്ഞപ്പടയെ കുറിച്ച് തോമസ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഭാഗമായിരുന്നു തോമസ് ചെറിയാൻ.മഞ്ഞപ്പട ഡൽഹിയുടെ ഭാഗമായിരുന്നു ഇദ്ദേഹം.പക്ഷേ നിലവിൽ തോമസ് ചെറിയാൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.
ഗോകുലം കേരളയിലൂടെ വളർന്ന പ്രതിരോധനിരതാരമാണ് തോമസ്. കഴിഞ്ഞ കുറച്ചു വർഷമായി ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ സ്ഥിര സാന്നിധ്യമാണ്.19 വയസ്സ് മാത്രമുള്ള താരം പ്രതിരോധനിരയിലാണ് കളിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം സ്വന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ നമുക്ക് ഈ ഡിഫന്ററേ കാണാൻ സാധിച്ചേക്കും.
കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയോടുള്ള തന്റെ ഇഷ്ടം തോമസ് വെളിപ്പെടുത്തിയിട്ടുണ്ട്.തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നാണ് തോമസ് പറഞ്ഞിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചെയ്യുന്ന ത്യാഗങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.തോമസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.അവർ വരികയും ഞങ്ങൾക്ക് വേണ്ടി ആർപ്പുവിളിക്കുകയും ഒരുപാട് എനർജി ചിലവഴിക്കുകയും ചെയ്യുന്നു.അതൊരു വലിയ കാര്യമാണ്. ഒരുപാട് ത്യാഗങ്ങൾ അവർ ചെയ്യുന്നു. മത്സരം വീക്ഷിക്കാൻ വേണ്ടി ഒരുപാട് പണം അവർ ചിലവഴിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം മഞ്ഞപ്പടയുടെ ഭാഗമാകുന്നതും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നതുമാണ് ഏറ്റവും മനോഹരമായ കാര്യം. അവരാണ് ഏറ്റവും മികച്ചവർ ‘ഇതാണ് തോമസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് തുടരുകയാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടക്കുന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന ഒക്ടോബർ ഇരുപതാം തീയതിയാണ് ഈ മത്സരം അരങ്ങേറുക.