ഒന്നും അവസാനിച്ചിട്ടില്ല..യോവെറ്റിച്ചിന് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഫർ,ഇറ്റാലിയൻ ക്ലബ്ബിന്റെ വെല്ലുവിളി മറികടക്കണം!
കേരള ബ്ലാസ്റ്റേഴ്സ് എത്രയും വേഗം ഒരു മികച്ച സ്ട്രൈക്കറെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ദിമിത്രിയോസിന്റെ സ്ഥാനത്തേക്കാണ് ക്ലബ്ബിന് ഇപ്പോൾ ഒരു സ്ട്രൈക്കറെ ആവശ്യമുള്ളത്.ഏതെങ്കിലും ഒരു താരത്തെ കൊണ്ടുവരുന്നതിന് പകരം മികച്ച ഒരു താരത്തെ തന്നെ കൊണ്ടുവരാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്.എന്തെന്നാൽ നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിന്റെ വിടവാണ് നികത്തേണ്ടത്.
അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സ്റ്റീവൻ യോവെറ്റിച്ചിനെയാണ്.മിലോസ് ഡ്രിൻസിച്ചിന്റെ രാജ്യമായ മോന്റെനെഗ്രോക്കാരനാണ് ഇദ്ദേഹം. പക്ഷേ യോവെറ്റിച്ച് ഒരു ചെറിയ പുള്ളിയല്ല. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഇന്റർമിലാനു വേണ്ടിയും സെവിയ്യക്ക് വേണ്ടിയും ഒക്കെ കളിച്ച് ഗോള ടിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. ഏറ്റവും ഒടുവിൽ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാകോസിന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
കഴിഞ്ഞ തവണത്തെ യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിയ താരമാണ് ഇദ്ദേഹം.അത്രയും മികച്ച ഒരു താരത്തിനു വേണ്ടിയാണ് ക്ലബ്ബ് ശ്രമങ്ങൾ നടത്തുന്നത്.ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ നൽകി. അത് താരം നിരസിച്ചിരുന്നു.പക്ഷേ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് പിന്തിരിഞ്ഞിട്ടില്ല.മറിച്ച് വീണ്ടും ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് പുതുതായി കൊണ്ട് താരത്തിന് നൽകിയിട്ടുണ്ട്.ഒരു വർഷത്തേക്കുള്ള കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.മറ്റൊരു വർഷത്തേക്ക് കൂടി കോൺട്രാക്ട് പുതുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
പുറമേ ആകർഷകമായ സാലറിയും കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ ജെനോവ ഈ താരത്തിന് വേണ്ടി ഇപ്പോൾ ശ്രമിക്കുന്നുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്ത സാലറി അവർ ഓഫർ ചെയ്തിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. പക്ഷേ യൂറോപ്പിൽ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനമെങ്കിൽ അദ്ദേഹം ജെനോവയിലേക്ക് പോയേക്കും.അല്ല എന്നുണ്ടെങ്കിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത ഏറെയാണ്.